മുരുഗദോസ്- സൽമാൻ ഖാൻ ചിത്രത്തിൽ കാജൽ അഗർവാളും? സിക്കന്ദറിന്റെ മാസ് അപ്ഡേഷൻ

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എ ആർ മുരുഗദോസ് വീണ്ടും ബോളിവുഡിലേക്ക് തിരിച്ചുവരവ് നടത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

dot image

സൽമാൻ ഖാൻ നായകനാകുന്ന ആക്ഷൻ എന്റർടെയ്നർ 'സിക്കന്ദറി'ന്റെ വാർത്തകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എ ആർ മുരുഗദോസ് വീണ്ടും ബോളിവുഡിലേക്ക് തിരിച്ചുവരവ് നടത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. രശ്‌മിക മന്ദാന നായികയായി വേഷമിടുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കാജൽ അഗർവാളും എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കമൽഹാസൻ നായകനായെത്തിയ 'ഇന്ത്യൻ 2' എന്ന ചിത്രത്തിലാണ് കാജൽ അഗർവാൾ അവസാനമായി അഭിനയിച്ചത്. അതിഥി വേഷത്തിലായിരുന്നു ഇന്ത്യൻ 2 വിൽ കാജൽ എത്തിയത്.

'സിക്കന്ദർ ' 2025 ഈദിന് പ്രദർശനത്തിനെത്തും. സത്യരാജ്, പ്രതീക് ബബ്ബർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമിക്കുന്നത്. 400 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന ചിത്രം പോർച്ചുഗലിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ചിത്രീകരിക്കുമെന്നും റിപ്പോർട്ടുകളുമുണ്ട്.

സിക്കന്ദർ കൂടാതെ 'ടൈഗർ വേഴ്‌സസ് പഠാനാ'ണ് സൽമാന്റെ മറ്റ് ലൈനപ്പുകൾ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us