അജിത് ആരാധകരെ...നിങ്ങളുടെ കാത്തിരിപ്പ് നീളും; വിടാമുയർച്ചി ഈ വർഷം റിലീസിനില്ല?

മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്

dot image

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിടാമുയർച്ചിയുടെ റിലീസ് നീട്ടിയതായി റിപ്പോർട്ട്. ഈ വർഷം ദീപാവലി റിലീസായെത്തുമെന്ന് പറയപ്പെട്ടിരുന്ന സിനിമയുടെ റിലീസ് അടുത്ത വർഷത്തിലേക്ക് നീട്ടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്ലാഷ് റിലീസ് വേണ്ടെന്ന തീരുമാനം മൂലമാണ് അണിയറപ്രവർത്തകർ റിലീസ് നീട്ടുന്നത് എന്നാണ് റിപ്പോർട്ട്.

ശിവകാർത്തികേയൻ ചിത്രം അമരൻ, ജയം രവിയുടെ ബ്രദർ, കവിൻ നായകനാകുന്ന ബ്ലഡ്ഡി ബെഗ്ഗർ തുടങ്ങിയ സിനിമകൾ ദീപാവലി റിലീസായെത്തുന്നുണ്ട്. ഈ സിനിമകളോട് ക്ലാഷ് വേണ്ടെന്നാണ് വിടാമുയർച്ചി ടീമിന്റെ തീരുമാനം. ചിത്രീകരണം പൂർത്തിയാവുകയും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയും ചെയ്യുന്ന സിനിമ അടുത്ത വർഷം പൊങ്കലിന് എത്തുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us