നടൻ ജീവ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ഭാര്യ സുപ്രിയയ്‌ക്കൊപ്പം കാറിൽ യാത്ര ചെയ്യവേ, കള്ളാകുറിച്ചിക്ക് സമീപമായിരുന്നു അപകടമുണ്ടായത്

dot image

ചെന്നൈ: തമിഴ് നടൻ ജീവ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കള്ളാകുറിച്ചിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. ഇരുവർക്കും സാരമായ പരിക്കുകൾ ഇല്ല.

അമിയകരം ഗ്രാമത്തിന് സമീപം സഞ്ചരിക്കുമ്പോൾ ഇടയിൽ ഒരു ഇരുചക്രവാഹനം വരികയും, തുടർന്ന് കാർ ബാരിക്കേഡിൽ ഇടിക്കുകയുമായിരുന്നു. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും ജീവയും സുപ്രിയയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തുടർന്ന് മറ്റൊരു വാഹനത്തിൽ ഇരുവരും യാത്ര തുടർന്നു.

കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരും ജീവയും തമ്മിൽ വാക്കേറ്റമുണ്ടായത് വാർത്തകളിൽ ഇടം നേടിയിരുന്നു. തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ നടനോട് ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ചും നടി രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ചും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ നല്ലൊരു പരിപാടിക്ക് വന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി.

വീണ്ടും ചോദ്യം വന്നപ്പോൾ തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും നടൻ പറഞ്ഞിരുന്നു. വീണ്ടും വിഷയത്തിൽ മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോൾ ജീവ പ്രകോപിതനാവുകയും മാധ്യമപ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയുമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us