'സൂര്യ 44'ന് ശേഷം ജയം രവി ചിത്രവുമായി കാർത്തിക് സുബ്ബരാജ്; നിർമ്മാണം സ്റ്റോൺ ബെഞ്ച് ക്രിയേഷൻസ്

എം രാജേഷ് സംവിധാനം ചെയ്യുന്ന ബ്രദർ എന്ന സിനിമയാണ് ജയം രവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

dot image

തെന്നിന്ത്യൻ സംവിധായകൻ കാർത്തിക് സുബ്ബരാജും നടൻ ജയം രവിയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നതായി റിപ്പോർട്ട്. കാർത്തിക് സുബ്ബരാജ് ഇപ്പോൾ സംവിധാനം ചെയ്യുന്ന സൂര്യ 44 എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷമായിരിക്കും ജയം രവിക്കൊപ്പമുള്ള സിനിമ ചെയ്യുക എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ച് ക്രീയേഷൻസ് തന്നെയായിരിക്കും സിനിമ നിർമ്മിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ജയം രവിയും ആരതിയും വിവാഹമോചിതരാകുന്നതായുള്ള വാർത്തകൾ ചർച്ചയായിരുന്നു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് 15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിയാനുള്ള തീരുമാനം ജയം രവി അറിയിച്ചത്. 2009ലായിരുന്നു ആർതിയും ജയം രവിയും തമ്മിലുള്ള വിവാഹം. ആരവ്, അയാൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.

എം രാജേഷ് സംവിധാനം ചെയ്യുന്ന ബ്രദർ എന്ന സിനിമയാണ് ജയം രവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള സിനിമയിൽ ഭൂമിക ചൗള, ശരണ്യ, സീത, നടരാജൻ സുബ്രമണ്യൻ തുടങ്ങിയവരും ഭാഗമാകുന്നുണ്ട്. ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us