ശരിക്കും ഇവര് തമ്മിൽ എന്തായിരുന്നു പ്രശ്നം? ചിരിപ്പിച്ച് സുരാജ്-വിനായകൻ കോംബോ, തെക്ക് വടക്ക് ട്രെയിലർ

കെഎസ്ഇബി എന്‍ജിനീയര്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. അരി മില്‍ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായാണ് സുരാജ് വേഷമിടുന്നത്

dot image

വിനായകൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം തെക്ക് വടക്കിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രധാന കഥാപാത്രങ്ങളായ സുരാജ്, വിനായകൻ എന്നിവർക്കിടയിലെ ഒരു പ്രശ്‌നത്തെ ചുറ്റിപ്പറ്റിയാണ് സിനിമ കഥ പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒപ്പം തമാശകളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ ഒരു ഗംഭീര ചിത്രം തന്നെയാകും തെക്ക് വടക്ക് എന്നും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്.

എസ് ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്‍ജന-വാര്‍സ് ബാനറില്‍ അന്‍ജന ഫിലിപ്പാണ് നിര്‍മാണം.

കെഎസ്ഇബി എന്‍ജിനീയര്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അരി മില്‍ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായാണ് സുരാജ് വേഷമിടുന്നത്. 'ജയിലറിന്’ ശേഷം വിനായകന്‍ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്.

മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. സാം സി. എസ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും.

അന്‍വര്‍ റഷീദിന്റെ ‘ബ്രിഡ്ജ്’ സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജന്‍ ആണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്റര്‍ ആയ കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us