ആസിഫ് അലിയുടെ വ്യത്യസ്ത വേഷം ഒടിടിയിൽ കാണാം; ലെവൽ ക്രോസ് ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ആസിഫിന്റെ വ്യത്യസ്തമായ മേക്കോവർ കൊണ്ടും പ്രകടനം കൊണ്ടും ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ലെവൽ ക്രോസ്

dot image

ആസിഫ് അലി നായകനായെത്തിയ 'ലെവൽ ക്രോസ്' ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ചിത്രം ഈ മാസം അവസാനത്തോടെ ആമസോൺ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ആസിഫിന്റെ വ്യത്യസ്തമായ മേക്കോവർ കൊണ്ടും പ്രകടനം കൊണ്ടും ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ലെവൽ ക്രോസ്.

ആസിഫ് അലിയെ കൂടാതെ അമല പോൾ, ഷറഫുദ്ദീൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ജീത്തു ജോസഫ് അവതരിപ്പിച്ച സിനിമ അദ്ദേഹത്തിന്റെ പ്രധാന സംവിധാന സഹായിയായിരുന്ന അർഫാസ് അയൂബാണ് സംവിധാനം ചെയ്തത്. ലെവൽ ക്രോസിൻറെ കഥയും തിരക്കഥയും അർഫാസിന്‍റേതായിരുന്നു.

വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സീതാരാമം', 'ചിത്ത', 'ഉറിയടി' തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് സംഗീതം നൽകിയ വിശാൽ ആദ്യമായി മലയാളത്തിൽ സംഗീതം നൽകിയ സിനിമയാണ് ഇത്.

ഛായഗ്രഹണം അപ്പു പ്രഭാകറാണ്. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us