മിന്നൽ മുരളി യൂണിവേഴ്‌സിന് കോടതി വിലക്ക്; ധ്യാൻ ശ്രീനിവാസൻ പടം പ്രതിസന്ധിയിൽ

'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' നിർമ്മാതാവായ സോഫിയ പോൾ, മിന്നൽ മുരളി സട്രീം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്

dot image

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി സിനിമയിലെ കഥാപാത്രങ്ങളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തി 'മിന്നൽ മുരളി' യൂണിവേഴ്‌സിൽ ഒരുക്കാനിരുന്ന ചിത്രത്തിന് തിരിച്ചടി. മിന്നൽ യൂണിവേഴ്‌സിൽ ചിത്രങ്ങൾ നിർമിക്കാനുള്ള നീക്കത്തെ എറണാകുളം ജില്ലാ കോടതിയാണ് തടഞ്ഞത്.

മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി. നേരത്തെ മിന്നൽ മുരളി യൂണിവേഴ്‌സിൽ പെടുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' എന്ന ചിത്രം മിന്നൽ മുരളിയുടെ കൂടി നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് തിരക്കഥാകൃത്തുക്കൾ കോടതിയെ സമീപിച്ചത്.

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ 'മിന്നൽ മുരളി' സിനിമയെ സംബന്ധിച്ചുള്ള പകർപ്പവകാശങ്ങൾ ലംഘിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' നിർമ്മാതാവായ സോഫിയ പോൾ, മിന്നൽ മുരളി സട്രീം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

മിന്നൽ മുരളി സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ബ്രൂസ് ലീ ബിജി, ജോസ്‌മോൻ, പിസി സിബി പോത്തൻ, എസ് ഐ സാജൻ തുടങ്ങിയവ വാണിജ്യപരമായോ അല്ലാതെയോ ഉപയോഗിക്കാൻ പാടില്ലെന്നാണ് കോടതി നിർദ്ദേശം.


നേരത്തെ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഡിറ്റക്റ്റീവ് ഉജ്വലൻ പ്രഖ്യാപിച്ചപ്പോൾ മിന്നൽ മുരളിയിലെ സ്ഥലപേരായ കുറുക്കൻ മൂലയുടെ റഫറൻസ് ടൈറ്റിൽ ടീസറിൽ വന്നിരുന്നു. ഇതോടെയാണ് ചിത്രം മിന്നൽ മുരളി യൂണിവേഴ്‌സിൽ പെട്ടതാണെന്ന് ചർച്ചകൾ സജീവമായത്.

നേരത്തെ മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി മിന്നൽ മുരളി യൂണിവേഴ്‌സ് ഉണ്ടാവുമെന്ന് നിർമാതാവ് സോഫിയ പോൾ പ്രഖ്യാപിച്ചിരുന്നു. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന പുതിയ ബാനറിലായിരുന്നു ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ഡിറ്റക്റ്റീവ്

ഉജ്ജ്വലൻ എന്ന ചിത്രം പ്രഖ്യാപിച്ചത്.


ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിവരായിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. കാമറ പ്രേം അക്കാട്ട്, ശ്രയാന്റി, സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ. സൗണ്ട് എൻജിനീയർ അരവിന്ദ് മേനോൻ, കലാസംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാർ റഹ്‌മത്, മേക്കപ്പ് ഷാജി പുൽപള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us