'കിഷ്‌കിന്ധാ കാണ്ഡം ഏറ്റെടുത്തതിന് നന്ദി; പ്രേക്ഷകരെ നേരിട്ട് കാണാൻ ആസിഫും അപർണയും ഇന്ന് കോഴിക്കോട്

കോഴിക്കോട്ടെ പ്രേക്ഷകരെ കാണുന്നതിനായി വൈകീട്ട് അഞ്ചുമണിക്ക് കോഴിക്കോട് ഹൈലൈറ്റ് മാളിലും വിവിധ തീയേറ്ററുകളിലും ആസിഫ് അലിയും അപർണ ബാലമുരളിയും എത്തും

dot image

റിലീസിന് പിന്നാലെ മികച്ച അഭിപ്രായം സ്വന്തമാക്കിയ ഓണചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. മലയാളത്തിന് മാത്രം കഴിയുന്ന സിനിമ എന്നാണ് പ്രേക്ഷകരിൽ നിന്നുയരുന്ന അഭിപ്രായം. ആദ്യ ചിത്രമായ കക്ഷി അമ്മിണിപിള്ളയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ചിത്രമാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'കിഷ്‌കിന്ധാ കാണ്ഡം'.

ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ത്രില്ലർ ആണെന്നാണ് പ്രേക്ഷകാഭിപ്രായം. പ്രേക്ഷകരുടെ നിറഞ്ഞ പിന്തുണയ്ക്ക് നേരിട്ട് നന്ദി പറയാനായി എത്തുകയാണ് അസിഫ് അലിയും അപർണയും. കോഴിക്കോട്ടെ പ്രേക്ഷകരെ കാണുന്നതിനായി വൈകീട്ട് അഞ്ചുമണിക്ക് കോഴിക്കോട് ഹൈലൈറ്റ് മാളിലും വിവിധ തീയേറ്ററുകളിലും ആസിഫ് അലിയും അപർണ ബാലമുരളിയും എത്തും.

ബാഹുൽ രമേഷ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത്. വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെർറ്റൈൻമെന്റ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രഞ്ചു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us