ബിയോണ്‍സെയെ കടത്തിവെട്ടി ടെയ്‌ലര്‍ സ്വിഫ്റ്റ് ; വിഎംഎ പുരസ്‌കാരവേദിയില്‍‌ പുതിയ റെക്കോര്‍ഡ്

26 വിഎംഎ പുരസ്കാരങ്ങളാണ് ബിയോണ്‍സെ ഇതുവരെ നേടിയിരിക്കുന്നത്.

dot image

എംടിവി വീഡിയോ മ്യൂസിക് അവാര്‍ഡിലെ ഏറ്റവും പ്രമുഖ പുരസ്കാരമായ വീഡിയോ ഓഫ് ദി ഇയര്‍ അവാർഡ് സ്വന്തമാക്കി ഗായികയും ഗാനരചയിതാവുമായ ടെയ്‌ലർ സ്വിഫ്റ്റ്. ‘ഫോര്‍ട്നൈറ്റ്’ എന്ന ഗാനത്തിലൂടെയാണ് സ്വിഫ്റ്റ് ഈ വര്‍ഷത്തെ പുരസ്‌കാരം സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ നേടുന്ന ഗായികയായും ടെയ്‌ലർ മാറി.

ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍, ബെസ്റ്റ് പോപ്, തുടങ്ങിയ പുരസ്‌കാരങ്ങളാണ് സ്വിഫ്റ്റ് ഇത്തവണ വ്യക്തിഗതമായി നേടിയത്. ഇവയടക്കം 30 വിഎംഎ പുരസ്കാരങ്ങളാണ് ടെയ്‌ലർ ഇതുവരെ നേടിയിട്ടുള്ളത്. പുരസ്കാരപട്ടികയില്‍ ഗായിക ബിയോണ്‍സെയെ പിന്നിലാക്കിയാണ് ടെയ്‌ലറിന്‍റെ ഈ നേട്ടം. 26 പുരസ്‌കാരങ്ങളാണ് ബിയോണ്‍സെയുടെ പേരിലുള്ളത്. മറ്റ് ഗായകരുമായി ചേര്‍ന്ന് ചെയ്ത ഗാനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ കൂടി പരിഗണിച്ചാല്‍ ബിയോണ്‍‌സെയുടെ പേരിലും 30 അവാര്‍ഡുകള്‍ ഉണ്ട്.

2009 ലെ വി.എം.എ പുരസ്കാര വേദിയില്‍ ടെയ് ലര്‍ സ്വിഫ്റ്റിന്‍റെ പ്രസംഗത്തെ തടസപ്പെടുത്തി കാന്യെ വെസ്റ്റ് രംഗത്തുവന്നതും, ബിയോണ്‍സെയെ പുകഴ്ത്തി സംസാരിച്ചതുമെല്ലാം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയിലെത്തിയിരിക്കുകയാണ്

സ്വിഫ്റ്റും ഗായകന്‍ പോസ്റ്റ് മലോണും ചേര്‍ന്നു തയ്യാറാക്കിയ 'ഫോര്‍ട്ട്‌നൈറ്റ്' മികച്ച കൊളാബ്രേഷന്‍, എഡിറ്റ്, സംവിധാനം തുടങ്ങി മറ്റ് നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ ഇരകളെ ട്രെയ്‌ലർ സ്വിഫ്റ്റ് അനുസ്മരിച്ചിരുന്നു.

dot image
To advertise here,contact us
dot image