സീരിയസ് വേണ്ട കോമഡി മതി, 15 വർഷത്തിന് ശേഷം വടിവേലുവും സുന്ദർ സി യും ഒരുമിക്കുന്നു

2010-ൽ പുറത്തിറങ്ങിയ 'നഗരം മറുപക്കം' എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി സ്ക്രീൻ പങ്കിട്ടത്.

dot image

അരന്മനൈ 4 ൻ്റെ വിജയത്തിന് ശേഷം സുന്ദർ സി തന്റെ അടുത്ത സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ്. 'ഗംഗേഴ്‌സ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വടിവേലുവിനൊപ്പം സുന്ദർ സിയും പ്രധാന വേഷത്തിൽ അഭിനയിക്കും. 15 വർഷത്തിന് ശേഷം ഇരുവരും വീണ്ടും സ്ക്രീൻ പങ്കിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വടിവേലുവിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നടി ഖുശ്ബു സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

'ഹാസ്യത്തിന്റെ രണ്ട് രാജാക്കന്മാർ തിരിച്ചെത്തുന്നു, പ്രേക്ഷകരെ നിർത്താതെ ചിരിപ്പിക്കാൻ സുന്ദർ സിയും വടിവേലുവും വീണ്ടും ഒന്നിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ഖുശ്ബു സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നേരത്തെ വിന്നർ, ഗിരി, തലൈനഗരം, ലണ്ടൻ എന്നീ ചിത്രങ്ങളിൽ സുന്ദറും വടിവേലുവും ഒന്നിച്ചെത്തിയിരുന്നു. 2010-ൽ പുറത്തിറങ്ങിയ 'നഗരം മറുപക്കം' എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി സ്ക്രീൻ പങ്കിട്ടത്.

ഗംഗേഴ്‌സില്‍ കാതറിൻ തെരേസയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭഗവതി പെരുമാൾ, എസക്കി കൃഷ്ണസാമി, ഹരീഷ് പേരടി, മൈം ഗോപി , മുനീഷ്കാന്ത് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://x.com/khushsundar/status/1834102918917574827

സുന്ദർ സിയുടെ അരന്മനൈ 4 തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. 2024ല്‍ തമിഴ് സിനിമാരംഗം അടിപതറി നില്‍ക്കുകയും റീറിലീസുകളില്‍‌ മാത്രം വിജയം കാണാനാവുകയും ചെയ്ത സമയത്തായിരുന്നു അരന്മനെെ നാലാം ഭാഗത്തിന്‍റെ വരവ്. ഒരു പുത്തൻ ഉണർവായിരുന്നു ചിത്രത്തിലൂടെ കോളിവുഡിന് ലഭിച്ചത്. ഈ വർഷത്തെ തമിഴിലെ ആദ്യ 100 കോടി ക്ലബായി മാറാനും അരന്മനെെയ്ക്ക് കഴിഞ്ഞിരുന്നു. അരന്മനെെയ്ക് ശേഷം വരുന്ന ചിത്രമെന്ന നിലയില്‍ ഗംഗേഴ്സും പ്രതീക്ഷയേറ്റുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us