'ജനാധിപത്യത്തിന്റെ വിളക്ക്' ഉയർത്തി വിജയ്; ദളപതി 69 അടുത്ത വർഷം ഒക്ടോബറിലെത്തും

2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്

dot image

വിജയ് ആരാധകരും തെന്നിന്ത്യൻ സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം ദളപതി 69 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം കെവിഎൻ പ്രൊഡക്ഷൻസിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകയിലൂടെയാണ് നടന്നത്. സിനിമയുടെ ആദ്യ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ഒരു വിളക്ക് ഉയർത്തി നിൽക്കുന്ന കൈകളാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഒപ്പം 'ജനാധിപത്യത്തിന്റെ ദീപവാഹകൻ ഉടൻ എത്തുന്നു' എന്ന ക്യാപ്‌ഷനും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്. 2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സൗത്ത് ഇന്ത്യൻ സെൻസേഷൻ എന്ന് വിളിക്കുന്ന അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മുമ്പ് കത്തി, മാസ്റ്റർ, ബീസ്റ്റ്‌, ലിയോ എന്നീ വിജയ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിരുന്നു. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.

ഈ വർഷം ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച വിജയ്‌യുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us