കിടിലൻ ഡാൻസുമായി പ്രഭുദേവയും സണ്ണി ലിയോണിയും; പേട്ടറാപ്പിലെ 'വെച്ചി സെയ്യുതെ' ശ്രദ്ധ നേടുന്നു

ചിത്രം സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തും

dot image

പ്രഭുദേവ നായകനാകുന്ന ചിത്രം പേട്ടറാപ്പിലെ പുതിയ ഗാനം പുറത്തുവിട്ടു. പ്രഭുദേവയും സണ്ണി ലിയോണിയും ചേർന്നുള്ള 'വെച്ചി സെയ്യുതെ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. നേഹാ ബാസിനും എം സി റൂഡും ആലപിച്ച ഗാനം ഒരുക്കിയിരിക്കുന്നത് ഡി ഇമ്മാൻ ആണ്. മലയാളിയായ എസ് ജെ സിനു ആണ് പേട്ടറാപ്പിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രം സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തും.

ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് നിർമിക്കുന്നത്. ചിത്രത്തിൽ വേദികയാണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനിലാണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് .എസ്, ശശികുമാർ.എസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട്: ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കിക്രിയേറ്റീവ് സപ്പോർട്ട്: സഞ്ജയ് ഗസൽ, കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സായ്സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് : പ്രദീപ് മേനോൻ, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us