അയൽവാസികളായ വക്കച്ചനും ജോസൂട്ടിയുമായി അജുവും ജോണി ആന്റണിയും; 'സ്വർഗം' ക്യാരക്ടർ പോസ്റ്റർ പുറത്ത്

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്.

dot image

സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന് ശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വർഗം' എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. അജു വർഗീസും ജോണി ആന്റണിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസും ടീമുമാണ്.

ഇൻസ്റ്റഗ്രാം പ്രൊഫൈലുകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. അമേരിക്കൻ മലയാളിയായ വക്കച്ചനായി ജോണി ആന്റണി എത്തുമ്പോൾ പലചരക്ക് കട ഉടമയായ ജോസൂട്ടിയായിട്ടാണ് അജു വർഗീസ് എത്തുന്നത്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്.

സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, 'ജയ ജയ ഹേ' ഫെയിം കുടശനാട് കനകം, തുഷാര പിള്ള, 'ആക്ഷൻ ഹീറോ ബിജു' ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി, പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്‌സ്, സിൻഡ്രല്ല ഡോൺ മാക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. ലിസി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണി, റോസ് റെജിസ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്.

എസ് ശരവണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബി. കെ. ഹരി നാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജിന്റോ ജോൺ, ലിസി കെ. ഫെർണാണ്ടസ് എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്. പ്രശസ്തമായ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച ബേബി ജോൺ കലയന്താനി ആദ്യമായി സിനിമയ്ക്ക് വേണ്ടി ഗാനങ്ങൾ രചിക്കുന്നുവെന്ന പ്രത്യേകതയും സ്വർഗത്തിന് ഉണ്ട്.

എഡിറ്റിംഗ്: ഡോൺ മാക്‌സ്, ഗായകർ: കെ.എസ്. ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി, വിതരണം സി എൻ ഗ്ലോബൽ മൂവീസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനി, ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ് മേനോൻ, കൊറിയോഗ്രാഫി: കല, പ്രൊഡക്ഷൻ കൺട്രോളർ: തോബിയാസ്.

കല: അപ്പുണ്ണി സാജൻ, മേക്കപ്പ്: പാണ്ഡ്യൻ, വസ്ത്രാലങ്കാരം: ക്രിയേറ്റീവ് ഡയറക്ഷൻ: റോസ് റെജിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: എ.കെ.രജിലേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി, പ്രോജക്ട് ഡിസൈനർ - ജിന്റോ ജോൺ, പ്രോജക്ട് കോ-ഓർഡിനേറ്റർ: സിജോ ജോസഫ് മുട്ടം, അസോസിയേറ്റ് ഡയറക്ടർമാർ: ആന്റോസ് മാണി, രാജേഷ് തോമസ്, സ്റ്റിൽസ്: ജിജേഷ് വാടി, ഡിസൈൻ: ജിസൻ പോൾ, പ്രൊമോഷൻ കൺസൽട്ടന്റ്: ജയകൃഷ്ണൻ ചന്ദ്രൻ, ഐടി സപ്പോർട്ട് & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്, ബിടിഎസ്: ജസ്റ്റിൻ ജോർജ്ജ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്, പിആർഒ: വാഴൂർ ജോസ്, എ.എസ്. ദിനേശ്, ആതിര ദിൽജിത്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us