
തെലുങ്ക് നടൻ നാനി നായകനായെത്തിയ പുതിയ ചിത്രം 'സൂര്യാസ് സാറ്റർഡേ' 100 കോടി ക്ലബില്‍. റിലീസ് ചെയ്ത് 18 ദിവസം കൊണ്ടാണ് ചിത്രം കോടി ക്ലബിൽ ഇടം നേടിയത്. നാനിയുടെ കരിയറിലെ മൂന്നാം 100 കോടി ചിത്രം കൂടിയാണ് സൂര്യാസ് സാറ്റർഡേ. ഈഗ, ദസറ എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റ് നാനി ചിത്രങ്ങൾ.
ഡി വി വി എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച സൂര്യാസ് സാറ്റർഡേയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. നാനിക്ക് പുറമെ ചിത്രത്തിൽ വില്ലനായെത്തിയ എസ് ജെ സൂര്യയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷരിൽ നിന്ന് ലഭിച്ചത്. പ്രിയങ്ക മോഹനാണ് നായിക.
മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ ആഭ്യന്തര മാർക്കറ്റിലും വിദേശ മാർക്കറ്റിലും കളക്ഷനിൽ മികച്ച വർധനവാണ് ചിത്രത്തിനുണ്ടായത്. വടക്കേ അമേരിക്കയിൽ 2.48 ദശലക്ഷം കളക്ഷൻ നേടിയ ചിത്രം, ഈ മേഖലയിൽ 2.5 ദശലക്ഷം ഡോളർ ഗ്രോസിനോട് അടുക്കുകയാണ്. വടക്കേ അമേരിക്കയിൽ നാനിയുടെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രവുമാണ് സൂര്യാസ് സാറ്റർഡേ.
ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തെലുങ്ക് നടന്‍ സായ് കുമാർ ആണ്. ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ, കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്സ്- നാക്ക് സ്റ്റുഡിയോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. പിആർഒ ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.