ബോളിവുഡ് കണ്ട 'സ്ത്രീ' മാജിക്ക് ഒടിടിയിലേക്ക്; ഈ മാസം സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ട്

സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് വരുന്നത്

dot image

ഈ വർഷം ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഹൊറർ-കോമഡി ചിത്രം 'സ്ത്രീ 2' കുതിപ്പ് തുടരുകയാണ്. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം ഇതിനകം ആഗോളതലത്തിൽ 750 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് വരുന്നത്.

സെപ്റ്റംബർ 27 മുതൽ സ്ത്രീ 2 ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാടകയ്ക്കും സിനിമ ലഭ്യമാകും എന്നാണ് സൂചന. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് 'സ്ത്രീ 2' . രാജ്കുമാർ റാവുവും ശ്രദ്ധ കപൂറുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർക്ക് പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് സ്ത്രീ 2 വിലെ മറ്റു പ്രധാന അഭിനേതാക്കൾ.

2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ് ചിത്രം. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടൻ വരുൺ ധവാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സ്ത്രീ 2 വിന്റെ ഫൈനൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. 'ദംഗൽ', 'ജവാൻ', 'പത്താൻ' എന്നിവയാണ് ബോളിവുഡിലെ മറ്റു 1000 കോടി ചിത്രങ്ങൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us