'ആയിരത്തിൽ ഒരുവൻ' ടീം വീണ്ടും; 13 വർഷത്തിന് ശേഷം ജിവി പ്രകാശ് - സെൽവരാഘവൻ കൂട്ടുകെട്ട് ഒന്നിക്കുന്നു

ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിന് സംഗീതം നൽകുന്നതും ജിവി പ്രകാശ് കുമാറാണ്

dot image

തമിഴ് സിനിമ പ്രേമികളുടെ ഫേവറേറ്റ് ചിത്രങ്ങളിൽ ഒന്നാണ് 'ആയിരത്തിൽ ഒരുവൻ'. കാർത്തിയെ നായകനാക്കി സെൽവരാഘവൻ ഒരുക്കിയ ചിത്രം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മിസ്റ്ററി ത്രില്ലറായി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജിവി പ്രകാശ് കുമാറായിരുന്നു ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. തുടർന്ന് സെൽവരാഘവന്റെ തന്നെ 'മയക്കം എന്ന' എന്ന ചിത്രത്തിലും ജിവി പ്രകാശ്കുമാർ സംഗീതം ഒരുക്കി. എന്നാൽ ഇതിന് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് വെള്ളിത്തിരയിൽ ഒന്നിച്ചിരുന്നില്ല.

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുകയാണ്. ജിവി പ്രകാശ് കുമാറും സെൽവരാഘവനും തന്നെയാണ് തങ്ങൾ ഇരുവരും ഒരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ മറ്റുവിവരങ്ങൾ ഇരുവരും പുറത്തുവിട്ടിട്ടില്ല.


ആയിരത്തിൽ ഒരുവന്റെ രണ്ടാം ഭാഗത്തിനായിരിക്കുമോ ഇനി ഇരുവരും ഒന്നിക്കുന്നതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. കാർത്തി, റീമ സെൻ, ആൻഡ്രിയ ജെറമിയ, ആർ പാർത്ഥിപൻ എന്നിവരായിരുന്നു ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ധനുഷ് ആയിരുന്നു 'മയക്കം എന്ന' എന്ന ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷിനെ നായകനാക്കി 2022 ൽ റിലീസ് ചെയ്ത നാനെ വരുവേൻ എന്ന ചിത്രമാണ് സെൽവരാഘവൻ സംവിധാനം ചെയ്ത് റിലീസ് ചെയ്ത അവസാന ചിത്രം.

അതേസമയം ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിന് സംഗീതം നൽകുന്നതും ജിവി പ്രകാശ് കുമാറാണ്. ധനുഷിനൊപ്പം അരുൺ വിജയ്, അശോക് സെൽവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us