ആറ്റ്ലി അല്ല മറ്റൊരാള്‍;പുഷ്പയ്ക്ക് ശേഷം അല്ലു അര്‍ജുന്റെ ചിത്രം ഒരുക്കുന്നത് ആ ഹിറ്റ് സംവിധായകന്‍

കുറഞ്ഞ സമയത്തിനുള്ളിൽ തീർത്ത് റിലീസ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഒരു ചിത്രത്തിനാണ് അല്ലു അർജുൻ ഇപ്പോൾ പരിഗണന നൽകുന്നത്

dot image

കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ പുഷ്പ 2 വിന്റെ തിരക്കിലാണ് അല്ലു അർജുൻ. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. 2021 ലാണ് അല്ലുവിന്റെ പുഷ്പ പാർട് 1 റിലീസ് ചെയ്തത്. അതുകൊണ്ട് തന്നെ പുഷ്പയ്ക്ക് ശേഷമുള്ള അല്ലുവിന്റെ ഒരു ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

നേരത്തെ തെന്നിന്ത്യൻ സംവിധായകൻ ആറ്റ്‌ലിക്കൊപ്പമായിരിക്കും അല്ലുവിന്റെ അടുത്ത സിനിമയെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ആറ്റ്‌ലിയുമായുള്ള സിനിമ ഉടനടി നടക്കില്ലെന്നും മറ്റൊരു സൂപ്പർ സംവിധായകനാണ് അല്ലു അർജുൻ ചിത്രം ഒരുക്കുന്നതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അല്ലു അർജുന്റെ ഹിറ്റ് സിനിമകളായ അല വൈകുണ്ടപുരമുലു, സൺ ഓഫ് സത്യമൂർത്തി, ജൂലായി എന്നീ ചിത്രങ്ങൾ ഒരുക്കിയ ത്രിവിക്രം ശ്രീനിവാസ് ആണ് പുതിയ ചിത്രം ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പിങ്ക് വില്ലയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

തന്റെ കരിയറിൽ മികച്ച ഹിറ്റുകൾ സമ്മാനിച്ച സംവിധായകനൊപ്പം മുന്നാം തവണയും ഒന്നിക്കാനൊരുങ്ങുകയാണ് അല്ലു. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. പുഷ്പ 2 വിന് ശേഷം അല്ലുവും ത്രിവിക്രം ശ്രീനിവാസുമായുള്ള പ്രോജക്റ്റ് ആരംഭിക്കുമെന്നും ഇതുമായുള്ള ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടിലുണ്ട്.

നേരത്തെ ആറ്റ്‌ലിയുമായി പുതിയ സിനിമയ്ക്കുള്ള ചർച്ചകൾ ആരംഭിച്ചിരുന്നെങ്കിലും പാതി വഴിയിൽ ചർച്ച നിലച്ചിരുന്നു. പുഷ്പ പോലെ ചിത്രീകരണം നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണിത്. കുറഞ്ഞ സമയത്തിനുള്ളിൽ തീർത്ത് റിലീസ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഒരു ചിത്രത്തിനാണ് അല്ലു അർജുൻ ഇപ്പോൾ പരിഗണന നൽകുന്നത്.

അതേസമയം ഷാരുഖ് ഖാനൊപ്പം ഒന്നിച്ച ജവാന്റെ വൻ വിജയത്തിന് ശേഷം ആറ്റ്‌ലിയുടെ അടുത്ത ചിത്രം സൽമാൻഖാനൊപ്പമാണെന്നും ഇതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us