ഇത് ടൊവിനോ ഷോ, ചൂടപ്പം പോലെ ടിക്കറ്റുകൾ വിറ്റ് അജയന്റെ രണ്ടാം മോഷണം

അഞ്ച് ദിവസങ്ങൾകൊണ്ട് ആഗോളതലത്തിൽ 40 കോടിക്ക് മുകളിലാണ് എ ആർ എം സ്വന്തമാക്കിയിട്ടുണ്ട്.

dot image

ഓണം റിലീസായെത്തിയ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം മികച്ച കളക്ഷനുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഓരോ ദിവസം കൂടുമ്പോഴും ചൂടപ്പം പോലെയാണ് ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റുപോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയ ഇന്ത്യൻ ചിത്രമായി എ ആർ എം മാറിയിട്ടുണ്ട്.

ഒന്നര ലക്ഷം പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ അജയന്റെ രണ്ടാം മോഷണത്തിന് ടിക്കറ്റ് ബുക്ക് ചെയ്തത്. വിജയ് ചിത്രം 'ഗോട്ടും' ഹിന്ദി ചിത്രം 'സ്ത്രീ'യുമാണ് ബുക്ക് മൈ ഷോയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അഞ്ച് ദിവസം കൊണ്ട് ആഗോളതലത്തിൽ 40 കോടിക്ക് മുകളിലാണ് എ ആർ എം സ്വന്തമാക്കിയിട്ടുണ്ട്.

ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം നവാഗതനായ ജിതിൻ ലാലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്.

കോ പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി, കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ - സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ - പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ

Also Read:

പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ - ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ - രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് - കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ - സലിം ലാഹിർ, വി എഫ് എക്സ് - എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് - ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് - റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് - ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചാരണം ബ്രിങ്ഫോർത്ത് മീഡിയ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us