മലയാളത്തിലേക്ക് വീണ്ടും ഒരു നവാ​ഗത സംവിധായിക കൂടി; ഷബ്‌ന മുഹമ്മദ് ചിത്രം 'ഡെലുലു' ടൈറ്റിൽ പോസ്റ്റർ

ദേശീയ പുരസ്‌കാരം ലഭിച്ച 'വാങ്ക്' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു കൊണ്ടാണ് ഷബ്‌ന മുഹമ്മദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

dot image

'വാങ്ക്', 'ഫൂട്ടേജ്' എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഷബ്‌ന മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡെലുലു'. അനുരാഗ് കശ്യപ്, നിഖില വിമൽ, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ചന്ദു സലിംകുമാർ, ദാവീദ് പ്രക്കാട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റ‍‍‍‍ർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

സൈജു ശ്രീധരനും ഷബ്‌ന മുഹമ്മദും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ രചിച്ചിരിക്കുന്നത്. പമ്പരം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാണം ബിനീഷ് ചന്ദ്രയും, രാഹുൽ രാജീവുമാണ്. ദേശീയ പുരസ്‌കാരം ലഭിച്ച 'വാങ്ക്' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു കൊണ്ടാണ് ഷബ്‌ന മുഹമ്മദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സൈജു ശ്രീധരൻ സംവിധാനം ചെയ്ത്, അനുരാഗ് കശ്യപ് അവതരിപ്പിച്ച മലയാള ചിത്രമായ 'ഫൂട്ടേജി'ന്റെ സഹരചയിതാവായിരുന്നു ഷബ്‌ന.

ഛായാഗ്രഹണം- ഷിനോസ്, സംഗീതം- സയീദ് അബ്ബാസ്, എഡിറ്റർ- സൈജു ശ്രീധരൻ, കലാസംവിധാനം- അപ്പുണി സാജൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്, സൗണ്ട് മിക്സിങ്- സിനോയ് ജോസഫ്, മേക്കപ്പ്- അന്ന ലുക്കാ, മാർക്കറ്റിങ്- ഹൈറ്റ്സ്, പിആർഒ- ശബരി.

അനുരാഗ് കശ്യപിൻ്റെ രണ്ടാമത്തെ മലയാള ചിത്രമാണ് 'ഡെലുലു'. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്' എന്ന ചിത്രമാണ് അനുരാഗ് കശ്യപ് നടനായി എത്തുന്ന മലയാളത്തിലെ ആദ്യ ചിത്രം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us