'ഈ പ്രായത്തിൽ കല്യാണം കഴിച്ചാൽ നാട്ടുകാർ ചിരിക്കും'; എന്നെന്നും പ്രണയിക്കുന്നവർക്കായി 'കഥ ഇന്നുവരെ' ട്രെയ്‌ലർ

'മേപ്പടിയാ'ന് ശേഷം വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'കഥ ഇന്നുവരെ'

dot image

ബിജു മേനോനും പ്രശസ്‌ത നർത്തകി മേതിൽ ദേവികയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'കഥ ഇന്നുവരെ' എന്ന സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വ്യത്യസ്ത ജീവിത സാഹചര്യത്തിലുള്ള കുറെ മനുഷ്യരുടെ പ്രണയം പറയുന്ന ചിത്രമാണിതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. എന്നെന്നും പ്രണയം എന്ന കുറിപ്പോടെയാണ് നടൻ ബിജു മേനോൻ ടീസർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 20 ന് തിയേറ്ററിലെത്തും.

'മേപ്പടിയാ'ന് ശേഷം വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കഥ ഇന്നുവരെ'. മേതിൽ ദേവികയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത് ഫാർസ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us