മാനാടിൽ എസ് ജെ സൂര്യ ചെയ്ത കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് താനായിരുന്നുവെന്ന് നടൻ അരവിന്ദ് സാമി. ഡേറ്റ് ഇഷ്യൂ കാരണം ഒരു മാസം കഴിഞ്ഞ് മാത്രമേ തനിക്ക് ആ സിനിമയിൽ ജോയിൻ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. പക്ഷേ അണിയറക്കാർ അത്രയും കാത്തിരിക്കാൻ തയ്യാറല്ലായിരുന്നു. ആ കഥാപാത്രത്തിനായി ഒരുപാട് തയ്യാറെടുപ്പുകൾ ചെയ്തതിരുന്നതിനാല്‍
ഇതുവരെയും ആ സിനിമ കണ്ടിട്ടില്ല. തന്റെ പുതിയ ചിത്രമായ മെയ്യഴകന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അരവിന്ദ് സാമി ഇക്കാര്യം പറഞ്ഞത്.
"I was supposed to play #SJSuryah's character in #Maanaadu. I have asked 1 month time due to date issues. But team is not able to wait & I respect that. I haven't watched the movie till now, as I'm not able to imagine others in my character"
— AmuthaBharathi (@CinemaWithAB) September 18, 2024
- ArvindSwamipic.twitter.com/YLGykfVx6s
'ഞാനും മാനാടിലെ ആ പൊലീസ് കഥാപാത്രമായി മാറിയിരുന്നു. അതിന് വേണ്ടി ഒരുപാട് തയ്യാറെടുക്കുകയും ചെയ്തു. ആ കഥാപാത്രത്തെ വേറൊരു രീതിയിൽ കാണാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് ഇതുവരെയും സിനിമ കാണാതിരിക്കുന്നത്. പക്ഷേ തീർച്ചയായും ഒരു ദിവസം കാണും.' എന്ന് അരവിന്ദ് സാമി പറഞ്ഞു.
ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു ഒരുക്കിയ സയൻസ് ഫിക്‌ഷൻ ത്രില്ലറായിരുന്നു 'മാനാട്'. പ്രേക്ഷകരിൽ നിന്ന് ഏറെ കൈയ്യടി വാങ്ങിയ കഥാപാത്രമായിരുന്നു എസ് ജെ സൂര്യ അവതരിപ്പിച്ച ധനുഷ്‌കോടി എന്ന ഡിസിപി.
വലിയ വിജയം നേടിയ '96' എന്ന ചിത്രത്തിന് ശേഷം പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മെയ്യഴകൻ'. കാർത്തി, അരവിന്ദ് സാമി എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. സെപ്റ്റംബർ 27ന് ചിത്രം തിയേറ്ററിലെത്തും. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.