പ്രേക്ഷകർക്ക് എന്നോട് തോന്നുന്ന അടുപ്പത്തിന് ചില കാരണങ്ങളുണ്ട് ; ആസിഫ് അലി

ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ 'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

dot image

തന്റെ സിനിമകൾ തിയേറ്ററിൽ വിജയിക്കുന്നത് സിനിമയെ ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ക്ക് പ്രചോദനമാകാറുണ്ടെന്ന് നടൻ ആസിഫ് അലി. സിനിമ പശ്ചാത്തലമില്ലാതെ വന്നതുകൊണ്ടായിരിക്കാം പ്രേക്ഷകര്‍ക്ക് ഇത്രയും അടുപ്പം തോന്നുന്നതെന്നും നടന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍റെ പ്രതികരണം.

അടുത്തിടെയായി സിനിമകള്‍ റിലീസിനൊരുങ്ങുന്ന സമയത്ത് ആസിഫ് അലി വിജയിക്കണമെന്ന തരത്തിലുള്ള കുറിപ്പുകളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. എങ്ങനെയാണ് പ്രേക്ഷകരില്‍ നിന്നും അത്തരത്തിലൊരു സ്‌നേഹം സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍.

'സിനിമാ പശ്ചാത്തലമില്ലാതെ ഈ മേഖലയിലേക്ക് വന്നതുകൊണ്ട് എന്നെ ഫോളോ ചെയ്യുന്ന ഒരുപാട് പേരുണ്ട്. എന്റെ സർവൈവൽ അവർക്കൊരു മോട്ടിവേഷൻ ആണ്. അതുകൊണ്ട് വ്യക്തിപരമായ

ഒരു അടുപ്പം അവർക്ക് എന്നോടുണ്ട്.

ടോറൻ്റ് സൂപ്പർസ്റ്റാർ എന്നൊരു പേര് എനിക്കുണ്ടായിരുന്നു. സിനിമകൾ ഇറങ്ങുമ്പോൾ പരാജയപ്പെടുകയും അത് ടോറൻ്റിൽ എത്തുമ്പോൾ ഇതൊരു നല്ല സിനിമ ആയിരുന്നല്ലോ എന്തുകൊണ്ട് ഓടിയില്ല എന്ന് പറയുകയും ചെയ്യും. അന്ന് മുതൽ എനിക്ക് നല്ല സിനിമകൾ ഉണ്ടാകണമെന്നും അത് ഓടണമെന്നും എന്നെ നേരിട്ട് അറിയാത്തവർ പോലും ആഗ്രഹിക്കുന്നുണ്ട്. 'തലവൻ' ഒക്കെ വിജയിച്ചപ്പോൾ ആ പ്രേക്ഷകർക്ക് സന്തോഷമായി. എന്റെ സിനിമാ തിരഞ്ഞെടുപ്പുകള്‍ ശ്രദ്ധിക്കുന്നവരുമുണ്ട്. ആവര്‍ത്തനമാകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

ആ സ്നേഹം വലിയൊരു അനുഗ്രഹമാണ്, അതുപോലെ ഉത്തരവാദിത്തവുമാണ്,' ആസിഫ് അലി പറഞ്ഞു.

ഓണത്തിന് ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനൂപ് മേനോൻ, സത്യൻ അന്തിക്കാട്, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷി തുടങ്ങി നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

തിരക്കഥ, സംവിധാനം, ഛായാഗ്രഹണം എന്നിങ്ങനെ സർവ മേഖലകളിലും മികവ് പുലർത്തിയ സിനിമയാണ് കിഷ്കിന്ധാ കാണ്ഡം എന്നും ഈ ചിത്രത്തിലൂടെ ഏറ്റവും അധികം ബോക്സ്ഓഫീസ് ഗ്യാരന്റിയുള്ള നടനായി ആസിഫ് അലി മാറിയെന്നുമാണ് അനൂപ് മേനോൻ പറഞ്ഞത്.

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us