നടനായും സംവിധായകനായും ആരാധക ശ്രദ്ധയാകര്‍ഷിച്ച നടനാണ് ധനുഷ്. രായൻ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ധനുഷ്. 'ഇഡലി കടൈ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡൗൺ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണ് ചിത്രം. സംഗീതം ജി വി പ്രകാശ് കുമാറാണ് നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടില്ല.
നിത്യ മേനനാകും ചിത്രത്തില്‍ നായികയായി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അരുണ്‍ വിജയ്, അശോക് സെല്‍വന്‍, രാജ് കിരണ്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുകയും എന്നും പറയപ്പെടുന്നു.
https://www.instagram.com/p/DAGOWmvSi7F/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാനവുമാണ് 'ഇഡലി കടൈ'. പാ പാണ്ടി , രായൻ, നിലാവ്ക്ക് എൻ മേൽ എന്നടി കോപം എന്നീ ചിത്രങ്ങളാണ് ധനുഷ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിൽ 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രം വെെകാതെ തിയേറ്ററുകളിലെത്തും. ജിവി പ്രകാശാണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുന്നത്.