അത് പോയിന്റ് ! പുലിമുരുകൻ ഒന്നും പ്രതീക്ഷിച്ച് ആരും ഇരിക്കണ്ട, ഇത് തരുൺ മൂർത്തി പടമാണ്

മോഹൻലാൽ ഫാൻ ഗ്രൂപ്പിൽ വന്ന മെസ്സേജ് തരുണ്‍ മൂര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയായിരുന്നു.

dot image

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിന്റെ എവർ ഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പേരിടാത്ത ചിത്രം താല്‍ക്കാലികമായി L360 എന്നാണ് വിളിക്കപ്പെടുന്നത്.

ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റിനും കാതോര്‍ത്തിരിക്കുന്ന സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ പേജിന്‍റെ വാക്കുകള്‍‌ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിന്‍റെ ഴോണറിനെ കുറിച്ചുള്ള ചോദ്യത്തിന് 'Lalettan_Fans_hub' എന്ന ഇന്‍സ്റ്റഗ്രാം പേജ് നല്‍കിയ മറുപടിയും അത് തരുണ്‍ മൂര്‍ത്തി പങ്കുവെച്ചതുമാണ് ചര്‍ച്ചകള്‍ക്ക് തിരിയിട്ടത്.

'തരുൺ മൂർത്തി ചിത്രത്തിനൊക്കെ ഫാൻ ഷോ കാണുമോ, ഏതാ ഴോണർ , മാസ് എലമെന്റ് ഉണ്ടോ? 'എന്നായിരുന്നു ഫാന്‍ പേജിനോടുള്ള ഒരാളുടെ ചോദ്യം. ഇതിന് മറുപടിയായി 'ഫാൻ ഷോ അതിരാവിലെ ഉണ്ടാകില്ല. മാസ് ഒന്നുമല്ല, ഒരു സത്യൻ അന്തിക്കാട് വൈബ് ചിത്രമായിരിക്കും. ഒരുപാട് ഇമോഷൻസ് കൂടി ചേർന്ന പടം. പുലിമുകൻ ഒന്നും പ്രതീക്ഷിച്ച് ഇരിക്കല്ലേ ആരും. തരുൺ ബ്രോ ആളുടെ ഐഡലിനെ വെച്ചൊരു പടം എടുക്കുമ്പോൾ, നമ്മൾ കാണാൻ ആഗ്രഹിക്കുന്ന എല്ലാം ഉള്ള ഒരു ഫാമിലി ചിത്രം പ്രതീക്ഷിക്കാം," എന്നാണ് പേജ് മറുപടി നല്‍കിയത്.

ഈ സംഭാഷണം തരുൺ മൂർത്തി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍‌ ഷെയർ ചെയ്തു. 'അത് പോയിന്റ്' എന്ന ക്യാപ്ഷൻ നൽകിയാണ് സംവിധായകന്‍ ഇത് പങ്കുവെച്ചത്.

മോഹന്‍ലാലും ശോഭനയും ഒന്നിച്ചുള്ള ഒരു ഫാന്‍‌മെയ്ഡ് പോസ്റ്ററും പേജ് പങ്കുവെച്ചിട്ടുണ്ട്.

2004 ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് മോഹന്‍ലാലും ശോഭനയും അവസാനമായി ജോഡികളായത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ ആർ സുനിലും തരുണും ചേർന്നാണ് L360യ്ക്ക് തിരക്കഥയൊരുക്കുന്നത്.

നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച കെ ആർ സുനിൽ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുമുണ്ട്. രജപുത്ര ഫിലിംസാണ്

ചിത്രത്തിന്‍റെ നിര്‍മാണം.

L360 അടുത്ത വര്‍ഷമായിരിക്കും തിയേറ്ററുകളിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ലൊക്കേഷന്‍ ചിത്രങ്ങളും മോഹന്‍ലാലിന്‍റെ ജന്മദിനത്തിന് അണിയറ പ്രവര്‍ത്തകര്‍‌ പുറത്തുവിട്ട വീഡിയോയും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

dot image
To advertise here,contact us
dot image