'കപ്പേള'ക്ക് ശേഷം വീണ്ടും ഞെട്ടിക്കാൻ മുസ്തഫ; 'മുറ' റിലീസ് തീയതി പുറത്ത്

'മുറ'യുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

dot image

'കപ്പേള' എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം 'മുറ'യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രം ഒക്ടോബർ 18ന് തിയേറ്ററുകളിലെത്തും. സുരാജ് വെഞ്ഞാറമൂടും യുവനടൻ ഹൃദു ഹാറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം കരസ്ഥമാക്കിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന് ശേഷം ഹൃദു അഭിനയിക്കുന്ന ചിത്രമാണ് മുറ.

മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് 'മുറ'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'മുറ'യുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

ചിത്രത്തിന്റെ ടീസർ മുൻപ് പുറത്തുവിട്ടിരുന്നു. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. 'കപ്പേള'ക്ക് കിട്ടിയ പ്രേക്ഷക പ്രശംസയും അംഗീകാരങ്ങൾക്കും ശേഷം മുസ്തഫ ഒരുക്കുന്ന 'മുറ' ഒരു വിഷ്വൽ ട്രീറ്റ് ആണെന്ന് ടീസർ തന്നെ സൂചിപ്പിക്കുന്നു.

നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ്: ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി സി സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ : പ്രതീഷ് ശേഖർ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us