മാധവനും ശങ്കുണ്ണിയും ഇപ്പോ എത്തും; തെക്ക് വടക്ക് റിലീസ് പ്രഖ്യാപിച്ചു

പ്രമുഖ സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ ഇവർക്കൊപ്പം അണിനിരക്കുന്നുണ്ട്.

dot image

വിനായകനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘തെക്ക് വടക്ക്' ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. എസ്.ഹരീഷ് രചന നിർവഹിക്കുന്ന ചിത്രം ഒക്ടോബർ നാലിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചന നിര്‍വഹിക്കുന്ന ചിത്രമാണിത്. വിനായകനും സുരാജിനുമൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഗുരുവായൂർ അമ്പല നടയിൽ, വാഴ എന്നീ സിനിമകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. അൻജന ഫിലിപ്പ്, വി.എ.ശ്രീകുമാർ എന്നിവർ ചേർന്ന് അൻജന- വാർസ് എന്ന ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പ്രേം ശങ്കറാണ് സംവിധാനം.

സിനിമയിൽ റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവനാണ് വിനായകൻ. അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജും. കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാനാകാത്ത രൂപമാറ്റങ്ങളോടെയാണ് വിനായകന്‍ എത്തുന്നത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു.

കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

മ്യൂസിക്: സാം സിഎസ്, ഡിഒപി: സുരേഷ് രാജൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, ശബ്ദ മിശ്രണം: അജിത് എ ജോർജ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ശബ്ദലേഖനം: നിധിൻ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us