കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ ചിത്രം, ഇനി തിയേറ്ററിലേക്ക്; റിലീസിനൊരുങ്ങി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'

ഒരേ സമയം ഇന്ത്യയുടെയും ഫ്രാൻസിന്റെയും ഓസ്കാർ എൻട്രി ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'.

dot image

കാന്‍ ചലച്ചിത്രമേളയില്‍ ആദ്യമായി ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം നേടിയ ഇന്ത്യൻ ചിത്രമായ 'ഓൾ വി ഇമാജിൻ ആസ് ലൈ'റ്റ് റിലീസിന് തയ്യാറെടുക്കുന്നു. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം സെപ്റ്റംബർ 21 ന് തിയേറ്ററിലെത്തും. തെലുങ്ക് നടൻ റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷൻ ബാനറായ സ്പിരിറ്റ് മീഡിയയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന്റെ ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത്.

ഒരേ സമയം ഇന്ത്യയുടെയും ഫ്രാൻസിന്റെയും ഓസ്കാർ എൻട്രി ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. 2025 ലെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഫ്രാൻസ്, ഇന്ത്യ എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ഓസ്കാർ എൻട്രിയായി ചിത്രം മാറാനുള്ള സാധ്യതകളാണ് ഇതോടെ ഉയരുന്നത്.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 2024-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയറായി പ്രദർശിപ്പിച്ച അലക്‌സാണ്ടർ ഡുമാസിന്റെ അഡാപ്റ്റേഷനായ ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ, ജാക്വസ് ഓഡിയാർഡിൻ്റെ എമിലിയ പെരസ്, അലൈൻ ഗ്യൂറോഡിയുടെ മിസ്രികോർഡിയ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തെയും ഫ്രാൻസിലെ ഓസ്‌കാർ കമ്മിറ്റി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.

മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us