കാലത്തെ അതിജീവിച്ച പ്രണയകഥ; പ്രേക്ഷകപ്രീതി നേടി 'കഥ ഇന്നുവരെ'

പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തിൽ ബിജു മേനോന്റെ നായികയായി എത്തുന്നത്.

dot image

ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കഥ ഇന്നുവരെ'. ഒരു മുഴുനീള പ്രണയ ചിത്രമായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന് ആദ്യ ഷോ അവസാനിക്കുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പല കാലഘട്ടത്തിലുള്ള വ്യത്യസ്ത ആളുകളുടെ പ്രണയമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഹക്കിം ഷായുടെയും ബിജു മേനോന്റെയും പ്രകടനങ്ങൾക്ക് കൈയ്യടി ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതിയേക്കാൾ രണ്ടാം പകുതി വളരെ മികച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്.

പല പ്രണയങ്ങൾ പറഞ്ഞുപോകുന്ന ചിത്രത്തിൽ ഹക്കിമിന്റെയും അനുശ്രീയുടെയും പ്രണയ രംഗങ്ങൾക്കും, കോമഡി സീനുകൾക്കും നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തിൽ ബിജു മേനോന്റെ നായികയായി എത്തുന്നത്. മേതിൽ ദേവികയുടെ അരങ്ങേറ്റ ചിത്രമാണിത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് 'കഥ ഇന്നുവരെ' നിർമിക്കുന്നത്.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us