ബിജു മേനോനെയും മേതില്‍ ദേവികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' എന്ന ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് നടനും എംഎല്‍എയുമായ മുകേഷ്. വളരെ നല്ല ചിത്രമാണെന്നും അവസാനത്തെ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും മുകേഷ് പറഞ്ഞു. സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തിലെ നായികയായ മേതില്‍ ദേവികയുടെ ആദ്യ സിനിമാ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 'നായിക എന്റെ ഭാര്യയാണ്' എന്നായിരുന്നു മുകേഷിന്റെ മറുപടി. മുകേഷിന്റെ മുന്‍ ഭാര്യയാണ് നര്‍ത്തകിയും അഭിനേത്രിയുമായ മേതില്‍ ദേവിക. കഥ ഇന്നുവരെയിലൂടെയാണ് മേതില്‍ ദേവിക വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന പരാതികളെയും ആരോപണങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളോട് മുകേഷ് പ്രതികരിച്ചില്ല. വിവാദങ്ങള്‍ മലയാള സിനിമകളെ ബാധിച്ചോയെന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല.
ഇന്ന് പുറത്തിറങ്ങിയ 'കഥ ഇന്നുവരെ'യ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തില്‍ ഐക്കണ്‍ സിനിമാസ് വിതരണം ചെയ്ത ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്തത് ഫാര്‍സ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്യുന്നത്.
നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്നാണ് 'കഥ ഇന്നുവരെ' നിര്‍മിക്കുന്നത്.
ഛായാഗ്രഹണം - ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് - ഷമീര്‍ മുഹമ്മദ്, സംഗീതം - അശ്വിന്‍ ആര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് - ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍- വിപിന്‍ കുമാര്‍, വി എഫ് എക്‌സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈന്‍ - ടോണി ബാബു, സ്റ്റില്‍സ് - അമല്‍ ജെയിംസ്, ഡിസൈന്‍സ് - ഇല്യൂമിനാര്‍ട്ടിസ്‌റ്, പ്രൊമോഷന്‍സ് - 10ജി മീഡിയ, പി ആര്‍ ഒ - എ എസ് ദിനേശ്, ആതിര ദില്‍ജിത്.