മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തി വൻ വിജയം നേടിയ ചിത്രം 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' വീണ്ടും തിയേറ്ററുകളിലെത്തുന്നു എന്ന വാർത്തകൾ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ സെപ്റ്റംബർ ഇരുപതിന് ചിത്രം പ്രദർശനത്തിനെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്. ഇപ്പോഴിതാ സിനിമയുടെ റീ റിലീസ് മാറ്റിവെച്ചതായുള്ള വാർത്തകളാണ് വരുന്നത്. ഒക്ടോബർ നാലിലേക്കാണ് സിനിമയുടെ റിലീസ് മാറ്റിയത്.
മഹാ സുബൈർ, എ വി അനൂപ് എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രമാണ് ഇത്. 2009-ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പാലേരി മാണിക്യത്തിലെ അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടനായും ശ്വേത മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തിരുന്നു.
മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ്, മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ. കഥ-ടി പി രാജീവൻ.