മമ്മൂട്ടി വില്ലൻ, പ്രധാന വേഷത്തിൽ വിനായകൻ?; ജിതിൻ കെ ജോസ് ചിത്രത്തെക്കുറിച്ച് പുതിയ റിപ്പോർട്ട്

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ നഗർകോവിലിലാണ് നടക്കുക

dot image

മമ്മൂട്ടിയും നവാഗതനായ ജിതിൻ കെ ജോസും ഒന്നിക്കുന്ന ചിത്രത്തിൽ വിനായകനും ഭാഗമാകുന്നതായി റിപ്പോർട്ട്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാകും വിനായകൻ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെയും നടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ബിഗ് ബി, ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

പുതിയ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുമുണ്ട്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ നഗർകോവിലിലാണ് നടക്കുക. ചിത്രീകരണം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മമ്മൂട്ടി സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.

വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം കഥ പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ജോമോൻ ടി ജോൺ ആയിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും സിനിമയുടെ നിർമ്മാണം നിർവഹിക്കുക. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us