'മമ്മൂട്ടിയുടെ ഷെർലക് ഹോംസ് സ്റ്റൈൽ ചിത്രം'; ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ് നേരത്തെ തിയേറ്ററുകളിലെത്തും?

ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സിന്റെ ചിത്രീകരണം എത്രയും വേഗം പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.

dot image

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന പുതിയ ചിത്രം ഉടൻ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകളെങ്കിൽ, ഇപ്പോൾ ചിത്രം നവംബറിൽ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ട്. നവംബർ 14-15 തീയതികളിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സിന്റെ ചിത്രീകരണം എത്രയും വേഗം പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. മമ്മൂട്ടിയുടെ ഭാഗങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. റിലീസ് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത് തന്നെയുണ്ടാകുമെന്നാണ് സൂചന.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us