'മുമ്പേ തന്നെ ഒരു കഥ പറഞ്ഞിട്ടുണ്ട്'; എൻടിആറിനൊപ്പം സിനിമ ചെയ്യുമെന്ന് വെട്രിമാരൻ

കഴിഞ്ഞ ദിവസം ദേവര എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിലെ പരിപാടിയിൽ പങ്കെടുക്കവേയാണ് വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം എൻടിആർ തുറന്നു പറഞ്ഞത്.

dot image

സംവിധായകൻ വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹം തെലുങ്ക് നടൻ ജൂനിയർ എൻടിആർ പരസ്യമായി തുറന്നു പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ എൻടിആറിനൊപ്പം ഒരു സിനിമ ചെയ്യുമെന്ന് ഉറപ്പിച്ച് പറയുകയാണ് വെട്രിമാരനും. താൻ ഒരു കഥ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇപ്പോഴത്തെ തിരക്കുകൾക്ക്‌ ശേഷം സിനിമ സംഭവിക്കുമെന്നുമാണ് സംവിധായകൻ പറഞ്ഞത്.

'ഞാൻ മുമ്പേ തന്നെ കഥ പറഞ്ഞിട്ടുണ്ട്. ഈ തിരക്കുകൾക്ക്‌ ശേഷം അദ്ദേഹത്തെ കണ്ട് സംസാരിക്കും,' എന്നാണ് വെട്രിമാരൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

കഴിഞ്ഞ ദിവസം ദേവര എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിലെ പരിപാടിയിൽ പങ്കെടുക്കവേയാണ് വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം എൻടിആർ തുറന്നു പറഞ്ഞത്. എപ്പോഴാണ് ഇനി തമിഴിൽ ഒരു സിനിമ ചെയ്യുക എന്ന് ഒരു അവതാരിക ചോദിച്ചപ്പോൾ ഏറ്റവും പ്രിയപ്പെട്ട തമിഴ് സംവിധായകനോടാണ് തനിക്ക് അത് ആവശ്യപ്പെടാനുള്ളതെന്ന് എൻടിആർ പറയുകയായിരുന്നു. 'വെട്രിമാരൻ സാർ നിങ്ങൾ എനിക്കൊപ്പം ഒരു സിനിമ ചെയ്യൂ. നേരിട്ട് ഒരുമിച്ച് ഒരു തമിഴ് സിനിമ ചെയ്യാം സാർ. ശേഷം അത് തെലങ്കിൽ ഡബ്ബ് ചെയ്യാം,' എൻടിആർ പറഞ്ഞത് ഇങ്ങനെ.

അതേസമയം എൻടിആറിന്റെ പുതിയ ചിത്രം ദേവര ഈ മാസം 27 ന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടല ശിവ ആണ്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്. ജാൻവി കപൂർ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'ദേവര'. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us