'ഉണ്ണി വാവാവോ' പാടിയാലേ മകൾ ഉറങ്ങൂ!, മലയാളം താരാട്ടു പാട്ട് പഠിച്ച് രൺബീർ, സന്തോഷം പങ്കിട്ട് ആലിയ

മകൾ റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്ന് പറയുകയാണ് ആലിയ ഭട്ട്.

dot image

ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായതും കുഞ്ഞു ജനിച്ചതുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ മകൾ റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്ന് പറയുകയാണ് ആലിയ ഭട്ട്.

ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഇക്കാര്യം തുറന്ന് പറഞ്ഞത്. മകൾ റാഹയെ പരിചരിക്കുന്ന മലയാളിയായ ആയ ഉണ്ണി വാവാവോ എന്ന ഗാനം പാടാറുണ്ടായിരുന്നു. റാഹയ്ക്ക് ഉറങ്ങാൻ നേരമാകുമ്പോൾ മാമാ വാവോ പാപാ വാവോ എന്നുപറഞ്ഞ് വരും. അങ്ങനെ ഇപ്പോൾ രൺബീർ ഉണ്ണി വാവാവോ എന്ന പാട്ട് പഠിച്ചുവെന്നാണ് ആലിയ പറയുന്നത്.

https://www.facebook.com/share/v/zgEbqVgb3ZzNFi1d/


1991ൽ സിബി മലയിൽ സംവിധാനം ചെയ്ത സാന്ത്വനം എന്ന സിനിമയിലേതാണ് ഈ താരാട്ടു പാട്ട്. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻ സിത്താര സം​ഗീതം നൽകിയ ഉണ്ണി വാവാവോ എന്ന താരാട്ട് പാട്ടിലൂടെയാണ് സിനിമ ശ്രദ്ധിക്കപ്പെട്ടതും. കൈതപ്രം ആയിരുന്നു വരികൾ എഴുതിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us