'ബ്ലഡി മാസ്' ലുക്കിൽ ഉണ്ണിമുകുന്ദൻ; പിറന്നാൾ ദിനത്തിൽ മാർക്കോയുടെ പുതിയ പോസ്റ്റർ

ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദനും നിർമിക്കുന്ന പുതിയ ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്യുന്നത്

dot image

യുവതാരം ഉണ്ണിമുകുന്ദന്റെ ജന്മദിനത്തിൽ ആരാധകർക്ക് കിടിലൻ പിറന്നാൾ സമ്മാനവുമായി 'മാർക്കോ' സിനിമ ടീം. ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന മാർക്കോയുടെ പുതിയ പോസ്റ്ററാണ് പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടത്.

മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ആക്ഷൻ ചിത്രമായിരിക്കും മാർക്കോയെന്ന സൂചനയാണ് പോസ്റ്റർ തരുന്നത്. വെട്ടിയെടുത്ത ഒരു തലയും കയ്യില്‍ പിടിച്ചു മുന്നോട്ടു നീങ്ങുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്.

ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദും ഉണ്ണിമുകുന്ദനും നിർമിക്കുന്ന പുതിയ ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്യുന്നത്.

ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി കലൈ കിങ്ങ്സ്റ്റൺ പ്രവർത്തിക്കുന്നത്.

'കെ.ജി.എഫ്', 'സലാർ' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിൽ നിരവധി ബോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്.

മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ സിനിമ ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ആദ്യ നിർമ്മാണ ചിത്രമാണ്. 'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്, പിആർഒ: ആതിര ദിൽജിത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us