'മനസിലായോ' ആടിത്തിമിര്‍ത്ത് സോഷ്യൽ മീഡിയ, ഒന്നും രണ്ടുമല്ല അപ്‌ലോഡ് ചെയ്തത് 300k റീൽസ്

അനിരുദ്ധ് രവിചന്ദറുടെ സംഗീതത്തിലൊരുങ്ങിയ ഗാനം മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്

dot image

രജനി ആരാധകർ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ചിത്രമാണ് ടി ജെ ജ്ഞാനവേൽ സംവിധാനത്തിലൊരുങ്ങുന്ന വേട്ടയ്യൻ. ചിത്രത്തിന്റേതായി പുറത്തുവിടുന്ന എല്ലാ അപ്ഡേറ്റുകൾക്കും പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കാറുള്ളത്. മഞ്ജു വാര്യരും രജനിയും തകർത്ത ' മനസിലായോ' എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

ചുവപ്പ് സാരിയിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് മഞ്ജുവെത്തിയപ്പോൾ രജനികാന്ത് സ്റ്റെപ് വെച്ചത് കറുത്ത വേഷത്തിലായിരുന്നു. എന്തായാലും ആരാധകർ ഈ പാട്ടിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിലെ ' മനസിലായോ' പാട്ടിന് സോഷ്യൽ മീഡിയയിലൂടെ റീൽസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പാട്ടിനെ സ്വീകരിച്ച ഏല്ലാവർക്കും നന്ദിയെന്നും ഇവർ കുറിച്ചു.

അനിരുദ്ധ് രവിചന്ദറുടെ സംഗീതത്തിലൊരുങ്ങിയ ഗാനം മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ആലപിച്ചത്. പ്രശസ്ത ഗായകനായ മലേഷ്യ വാസുദേവൻ അന്തരിച്ച് 13 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. എ ഐ സാങ്കേതിക ഉപയോഗിച്ചാണ് മലേഷ്യ വാസുദേവന്റെ ശബ്‍ദം വീണ്ടും ഗാനത്തിൻ്റെ ഭാഗമാക്കുകയായിരുന്നു. നേരത്തെ വിജയ് നായകനായെത്തിയ ഗോട്ടിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കഥാപാത്രങ്ങളെയും അന്തരിച്ച ഇളയരാജയുടെ മകൾ ഭവതാരിണിയുടെയും ശബ്ദത്തിൽ പാട്ടുകളും ഉൾപ്പെടുത്തിയിരുന്നു.

https://x.com/LycaProductions/status/1837507169828102647

അതേസമയം ഒക്‌ടോബർ പത്തിനാണ് വേട്ടയ്യൻ റിലീസിനെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രീവ്യൂ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. പൊലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്റെ കഥയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വ്യാജ ഏറ്റുമുട്ടല്‍കൊലപാതകങ്ങളും ചിത്രത്തിന് വിഷയമാകുന്നുണ്ടെന്നാണ് സൂചന. എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായി രജിനി വരുമ്പോള്‍ ഇരുവരും തമ്മിലുള്ള പോരാട്ടമാകും സിനിമ.

സിനിമയിൽ പാട്രിക് എന്ന കഥാപാത്രത്തെയാണ് മലയാളിതാരം ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍താരം റാണാ ദഗ്ഗുബട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് , ഫഹദ് ഫാസിൽ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us