ബമ്പർ ഹിറ്റായി ദേശീയ സിനിമാ ദിനം, ഒറ്റ ദിവസം വിറ്റത് 30 ലക്ഷം ടിക്കറ്റുകൾ !

ദേശീയ സിനിമാ ദിനത്തിൻ്റെ മൂന്നാം പതിപ്പാണിത്, മുൻ പതിപ്പുകളിലും ലക്ഷക്കണക്കിന് പേര്‍ തിയേറ്ററിലെത്തിയിരുന്നു

dot image

ദേശീയ സിനിമാ ദിനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 20ന് ഇന്ത്യയൊട്ടാകെയുള്ള നാലായിരത്തോളം സ്‌ക്രീനുകളിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ 99 രൂപക്ക് കാണാനുള്ള അവസരം മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഒരുക്കിയിരുന്നു. 30 ലക്ഷത്തോളം ടിക്കറ്റുകളാണ് ഓഫറിന്റെ അന്ന് വിറ്റതെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ശ്രദ്ധ കപൂർ ചിത്രം സ്ത്രീ 2 ആണ് ഓഫറിന്റെ അന്ന് ഏറ്റവും കൂടുതൾ കളക്ഷൻ നേടിയ ചിത്രം. 4.60 കോടിയാണ് സ്ത്രീ 2 നേടിയത്. അഞ്ച് ലക്ഷത്തോളം പ്രേക്ഷകരാണ് ചിത്രം കാണാനായി ഓഫർ ദിവസം തിയേറ്ററിലെത്തിയത്.

മാളവിക മോഹനൻ, സിദ്ധാന്ത് ചതുർവേദി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം 'യുദ്ര' 2.60 കോടി നേടി. സെപ്റ്റംബർ 20ന് തന്നെയായിരുന്നു ചിത്രത്തിന്‍റെ റിലീസും. 4.5 ലക്ഷം ആളുകളാണ് യുദ്ര കാണാനായി തിയേറ്ററിലെത്തിയത്. റീ റിലീസ് ചിത്രം 'തുമ്പാട്' ദേശീയ സിനിമാ ദിനത്തിലും മികച്ച കളക്ഷനുമായി മുന്നേറി.

2.60 കോടിയാണ് ചിത്രം നേടിയത്. റീറിലാസായെത്തിയ 'വീർ സാര'യും കളക്ഷനില്‍ നേട്ടമുണ്ടാക്കി.

വിജയ് ചിത്രം 'ദി ഗോട്ട്' രണ്ട് ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റഴിച്ചപ്പോൾ 'ഖേൽ ഖേൽ മേൻ', 'ബക്കിംഗ്ഹാം മർഡർസ്' എന്നീ ചിത്രങ്ങൾ 75 ലക്ഷത്തോളം നേടി.

മലയാള ചിത്രങ്ങളായ 'അജയന്റെ രണ്ടാം മോഷണം', 'കിഷ്കിന്ധാ കാണ്ഡം' തുടങ്ങിയ സിനിമകൾക്കും ദേശീയ സിനിമാ ദിനത്തിൽ മികച്ച കളക്ഷനാണ് ലഭിച്ചത്.

ഐമാക്സ്, 4 ഡിഎക്സ്, 3D, റിക്ലൈനർ തുടങ്ങിയ പ്രീമിയം ഫോർമാറ്റ് സ്‌ക്രീനുകളിൽ ഈ ഓഫർ ലഭ്യമായിരുന്നില്ല. ദേശീയ സിനിമാ ദിനത്തിൻ്റെ മൂന്നാം പതിപ്പാണിത്, മുന്‍ പതിപ്പുകളിലും ലക്ഷക്കണക്കിന് പേര്‍ തിയേറ്ററിലെത്തിയിരുന്നു. കോവിഡ്-19 ന് ശേഷം തിയേറ്ററുകൾ തുറന്നതിൻ്റെ ഭാഗമായി പ്രേക്ഷകരെ തിരികെയെത്തിക്കാൻ 2022-ലാണ് ആദ്യത്തെ ദേശീയ സിനിമാ ദിനം ആചരിച്ചത്.

dot image
To advertise here,contact us
dot image