കാർത്തിക് സുബ്ബരാജ് ചിത്രം കഴിഞ്ഞാൽ വാടിവാസൽ അല്ല, സൂര്യ ഇനി ഒന്നിക്കുന്നത് അറ്റ്ലിക്കൊപ്പം?

അനിരുദ്ധ് രവിചന്ദറായിരിക്കും സിനിമയ്ക്ക് സംഗീതം നൽകുക എന്നും സൂചനകളുണ്ട്

dot image

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44 ന്റെ ചിത്രീകരണ തിരക്കുകളിലാണ് സൂര്യ ഇപ്പോൾ. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ വെട്രിമാരനൊപ്പമുള്ള വാടിവാസൽ എന്ന സിനിമയായിരിക്കും നടൻ ചെയ്യുക എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ വാടിവാസല്‍ വൈകുമെന്നും സൂര്യ അടുത്തതായി കൈ കൊടുക്കുന്നത് സംവിധായകൻ അറ്റ്ലിക്കൊപ്പമാണെന്നുമാണ് പുതിയ വിവരം.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനായിരിക്കും ചിത്രം നിർമ്മിക്കുക എന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറായിരിക്കും സിനിമയ്ക്ക് സംഗീതം നൽകുക എന്നും സൂചനകളുണ്ട്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

പുതിയ വാർത്തകൾ വന്നതിന് പിന്നാലെ സൂര്യ ആരാധകർ ഒരേസമയം ആവേശത്തിലും നിരാശയിലുമാണ്. കോടികൾ വാരിയ എന്റർടെയ്നർ സിനിമകളുടെ സംവിധായകനൊപ്പം സൂര്യ ഒന്നിക്കുന്നത് ആരാധകർക്ക് ഏറെ ആവേശമുണർത്തുന്ന കാര്യമാണെങ്കിൽ, അപ്പുറത്ത് ഏറെ ഹൈപ്പുള്ള വാടിവാസൽ വൈകുമെന്നത് നിരാശാജനകവുമാണ്. സൂര്യയും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന സിനിമയിൽ നടന്റെ ഗംഭീര പ്രകടനങ്ങൾ തന്നെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. നവംബർ 14 നെത്തുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് കങ്കുവ ഒരുങ്ങുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us