'നിങ്ങൾ കമന്റടിച്ചിരിക്ക്, ഞങ്ങൾ വയനാട് പോയി വരാം!'; സുരേഷ് കൃഷ്ണ 'കൺവിൻസിങ്' പോസ്റ്റുമായി മന്ത്രി റിയാസും

വയനാട് ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് മന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്.

dot image

നടൻ സുരേഷ് കൃഷ്ണയാണ് നിലവിൽ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. വിവിധ സിനിമകളിലെ സുരേഷ് കൃഷ്ണയുടെ കഥാപാത്രങ്ങളെ മുൻനിർത്തി സുരേഷ് കൃഷ്ണയ്ക്ക് കൺവിൻസിങ് സ്റ്റാർ എന്ന പേരും സോഷ്യൽ മീഡിയ നൽകിയിരുന്നു. ഇപ്പോഴിതാ, സുരേഷ് കൃഷ്ണയുടെ കൺവിൻസിങ് പോസ്റ്റുമായി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്ത് എത്തി. സുരേഷ് കൃഷ്ണയുടെ പ ഒരു അഭിമുഖത്തിലെ ഭാഗം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മന്ത്രി 'നിങ്ങൾ കമന്റടിച്ചിരിക്ക്, ഞങ്ങൾ വയനാട് പോയി വരാം' എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

വയനാട് ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് മന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന സിനിമയിലെ ഗാനവും മന്ത്രി പോസ്റ്റിന് ഉപയോഗിച്ചിട്ടുണ്ട്. ഈ ഗാനവും നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഉരുൾപൊട്ടലിന് ശേഷം വയനാട്ടിൽ ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് പുതിയ കാമ്പെയ്‌ന് മന്ത്രി തുടക്കമിട്ടത്. നേരത്തെ കൺവിൻസിങ് സ്റ്റാർ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ പോസ്റ്റുകൾക്ക് പിന്നാലെ സുരേഷ് കൃഷ്ണ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുമായി രംഗത്ത് എത്തിയിരുന്നു.

സിനിമയിലെ 'കൺവിൻസിങ്' ഡയലോഗിനെ ഓർമിപ്പിക്കുന്ന തരത്തിൽ 'നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം' എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രം പങ്കുവെയ്ക്കുകയും നടൻ സിജു സണ്ണിക്കൊപ്പം പുതിയ റീൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് മറുപടിയായി നടനും സംവിധായകനുമായ ബേസിൽ ജോസഫ്, നടൻ ടൊവിനോ തോമസ് എന്നിവർ രംഗത്ത് എത്തിയിരുന്നു. നിലവിൽ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാവുന്ന മരണമാസ് എന്ന ചിത്രത്തിലാണ് സുരേഷ് കൃഷ്ണ അഭിനയിക്കുന്നത്.

നടൻ സിജു സണ്ണി കഥ എഴുതുന്നുവെന്ന പ്രത്യേകത ചിത്രത്തിനുണ്ട്. നവാഗതനായ ശിവപ്രസാദ് ആണ് മരണമാസ് സംവിധാനം ചെയ്യുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കൾ ടോവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us