രജനികാന്ത്, അജിത്, ധനുഷ് എന്നിവർക്കൊപ്പം അഭിനയിക്കാനായത് ബോണസ്, മുൻഗണന സംവിധായകർക്ക്; മഞ്ജു വാര്യർ

വേട്ടയ്യനിൽ രജനികാന്തിന്റെ ഭാര്യയിട്ടാണ് മഞ്ജു വാര്യർ എത്തുന്നത്.

dot image

രജനി ചിത്രം വേട്ടയ്യനിലും അജിത് ചിത്രം തുനിവിലും അഭിനയിക്കാൻ ആദ്യം ഓക്കേ പറഞ്ഞത് സംവിധായകരെ കണ്ടിട്ടാണെന്നും അതിന് ശേഷമാണ് ചിത്രത്തിൽ ആരാണ് നായകന്മാർ എന്നറിഞ്ഞതെന്നും നടി മഞ്ജു വാര്യർ. അജിത് സാറിനും രജനി സാറിനും അസുരനിൽ ധനുഷ് സാറിനുമൊപ്പവും അഭിനയിക്കാൻ കഴിഞ്ഞത് ഒരു ബോണസ് ആയി കാണുന്നു. ഒപ്പം വർക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ പറ്റുകയെന്നുള്ളത് ഭാഗ്യമായി കാണുന്നു, ബാക്കിയെല്ലാം ബോണസ് ആണെന്നും സൺ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞു.

'തുനിവിലേക്ക് എന്നെ ക്ഷണിച്ചത് എച്ച് വിനോദ് ആയിരുന്നു. ഒരു എച്ച് വിനോദ് ചിത്രത്തിൽ അഭിനയിക്കുന്നു എന്നതായിരുന്നു എന്റെ ഏറ്റവും വലിയ എക്സൈറ്റ്മെൻ്റ്. അതിന് ശേഷമാണ് അജിത് സാറാണ് സിനിമയിലെ നായകനെന്ന് അറിഞ്ഞത്. അതെനിക്ക് ഒരു ബോണസ് ആയിരുന്നു. വേട്ടയ്യനിലക്ക് ജ്ഞാനവേൽ സാർ വിളിക്കുമ്പോൾ ജയ് ഭീമിന് ശേഷം അദ്ദേഹവുമായി ഒരു സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്. പിന്നെയാണ് അതൊരു രജനി സാർ ചിത്രമാണെന്ന് അറിഞ്ഞത്. എനിക്ക് വർക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള സംവിധായകരൊപ്പം പ്രവർത്തിക്കാൻ പറ്റിയെന്നുള്ളത് എന്റെ ഭാഗ്യമാണ്. അതിനൊപ്പം രജനികാന്ത്, അജിത്, ധനുഷ് എന്നിവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു അഡീഷണൽ ബോണസ് ആയിട്ടാണ് ഞാൻ കാണുന്നത്', മഞ്ജു വാര്യർ പറഞ്ഞു.

വേട്ടയ്യനിൽ രജനികാന്തിന്റെ ഭാര്യയിട്ടാണ് മഞ്ജു വാര്യർ എത്തുന്നത്. താര എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റർ വീഡിയോ അണിയറപ്രവത്തകർ പുറത്തുവിട്ടിരുന്നു. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കൾ. വേട്ടയ്യൻ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒക്ടോബർ 10ന് റിലീസ് ചെയ്യും. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us