തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി നടിപ്പിൻ നായകന്റെ നായിക; നന്ദി പറഞ്ഞ് 'സൂര്യ 44' ടീം

പൂജ ഹെഗ്‌ഡെ ആദ്യമായി അഭിനയിക്കുന്ന സൂര്യ ചിത്രമാണിത്.

dot image

സൂര്യ 44 എന്ന പുതിയ ചിത്രത്തിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി നടി പൂജ ഹെഗ്‌ഡെ. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയുടെ അണിയറപ്രവർത്തകർ നടിക്ക് നന്ദി പറഞ്ഞുകൊണ്ട് നൽകിയ കേക്കിന്റെ ചിത്രത്തിനോടൊപ്പമാണ് നടി ഇക്കാര്യം അറിയിച്ചത്. 'ഈ ടീമിനോട് സ്നേഹം മാത്രം' എന്ന കുറിപ്പും പൂജ പങ്കുവെച്ചിട്ടുണ്ട്. പൂജ ഹെഗ്‌ഡെ ആദ്യമായി അഭിനയിക്കുന്ന സൂര്യ ചിത്രമാണിത്.

അതേസമയം സിനിമയുടെ ഒടിടി അവകാശം പ്രമുഖ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. 80 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. സിനിമയുടെ ചിത്രീകരണം പോലും അവസാനിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'സൂര്യ 44'. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. സിനിമയിൽ മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'പൊന്നിയിൻ സെൽവ'ന് ശേഷം ജയറാം അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us