സ്റ്റാറിന്റെ ബാഗേജോ ഇൻസെക്യൂരിറ്റിയോ ഇല്ല, ചെറുതും വലുതുമായ റോളുകൾ ചെയ്യാൻ മമ്മൂട്ടി തയ്യാറാണ്; മഹേഷ് നാരായണൻ

കാതലിൽ അഭിനയിക്കുന്നതോടൊപ്പം അത് മമ്മൂട്ടി നിർമിച്ചത് ഗ്രൗണ്ട്ബ്രേക്കിങ് ആയിരുന്നു എന്നാണ് കരൺ ജോഹർ പറഞ്ഞത്.

dot image

സ്റ്റാറിന്റെ ഒരു ബാഗേജും ഇല്ലാത്ത അഭിനേതാവാണ് മമ്മൂട്ടി. ചെറിയ റോളോ അല്ലെങ്കിൽ 40 ദിവസം ഷൂട്ട് ഉള്ള സിനിമയോ ആയിക്കൊള്ളട്ടെ അദ്ദേഹമത് ചെയ്യാൻ തയ്യാറാണെന്ന് സംവിധായകൻ മഹേഷ് നാരായണൻ. അദ്ദേഹത്തിന് ഇൻസെക്യൂരിറ്റി ഒട്ടുമില്ല. അമിതാഭ് ബച്ചനെ പോലെ തന്നെ എല്ലാ തരം റോളും മമ്മൂട്ടി ചെയ്തിട്ടുണ്ട്. പുതിയതായി എന്താണ് ഉള്ളതെന്നും എത്ര നന്നായിട്ടാണ് കഥയിൽ തന്റെ റോൾ എഴുതിയിരിക്കുന്നതെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ എന്നും മഹേഷ് നാരായണൻ പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ നടത്തിയ സംവിധായകരുടെ റൗണ്ട് ടേബിളിൽ ആണ് മഹേഷ് നാരായണൻ ഇക്കാര്യം പറഞ്ഞത്.

സംവിധായകരായ വെട്രിമാരനും കരൺ ജോഹറും മമ്മൂട്ടിയുടെ സിനിമാ തിരഞ്ഞെടുപ്പുകളെ പ്രശംസിച്ചു. പുതിയ അഭിനേതാക്കൾക്ക് മമ്മൂട്ടിയെ പോലുള്ള അഭിനേതാക്കൾ ഒരു പ്രചോദനമാണെന്നും മുന്നിൽ അത്തരം ഒരു അഭിനേതാവ് വഴികാട്ടിയായി ഉണ്ടെങ്കിൽ മാത്രമേ അഭിനേതാക്കൾക്ക് അത് പോലെ ആകണമെന്ന ആഗ്രഹം ഉണ്ടാകുകയുള്ളൂയെന്നും വെട്രിമാരൻ പറഞ്ഞു. കാതലിൽ അഭിനയിക്കുന്നതോടൊപ്പം അത് മമ്മൂട്ടി നിർമിച്ചത് ഗ്രൗണ്ട്ബ്രേക്കിങ് ആയിരുന്നു എന്നാണ് കരൺ ജോഹർ പറഞ്ഞത്. കരൺ ജോഹർ, സോയ അക്തർ, വെട്രിമാരൻ, പാ രഞ്ജിത്ത്, മഹേഷ് നാരായണൻ തുടങ്ങിയ സംവിധായകനായിരുന്നു റൗണ്ട് ടേബിളിൽ അതിഥികളായി എത്തിയത്.

മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിനായി മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നെന്ന് റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാകും ഇത്. മോഹന്‍ലാലിനെ കൂടാതെ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് സിനിമ നിര്‍മിക്കുക എന്നും പറയപ്പെടുന്നു. കേരളത്തോടൊപ്പം ശ്രീലങ്കയും സിനിമയുടെ പ്രധാന ലൊക്കേഷനിൽ ഒന്നാകും എന്നാണ് റിപ്പോർട്ട്. 30 ദിവസത്തോളമായിരിക്കും ശ്രീലങ്കയിൽ ചിത്രീകരണം നടക്കുക എന്നാണ് സൂചന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us