മാരിസെൽവരാജിന്റെ 'വാഴൈ' ഒടിടി റിലീസ് മാറ്റി; പുതിയ തീയതി പ്രഖ്യാപിച്ച് ഹോട്ട്സ്റ്റാർ

ഓഗസ്റ്റ് 23 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്

dot image

മാരിസെൽവരാജിന്റെ സംവിധാനത്തിൽ എത്തി മികച്ച അഭിപ്രായം നേടുന്ന 'വാഴൈ' ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി മാറ്റി. നേരത്തെ സെപ്റ്റംബർ 27 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒക്ടോബർ 11 ലേക്കാണ് റിലീസ് മാറ്റിയത്. ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഓഗസ്റ്റ് 23 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യം തമിഴിൽ മാത്രം സ്ട്രീം ചെയ്യുന്ന ചിത്രം പിന്നീട് മറ്റുഭാഷകളിലും ലഭ്യമായി തുടങ്ങും. മലയാളിയായ നിഖില വിമൽ നായികയായ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

മാരിസെൽവരാജിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ചിത്രത്തിൽ രഘുൽ, പൊൻവേൽ, കലൈയരസൻ, ജെ സതീഷ് കുമാർ, ദിവ്യ ദുരൈസാമി, ജാനകി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇരുപത് കോടിയിലധികമാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് കളക്ട് ചെയ്തത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നേരത്തെ ചിത്രത്തെ പുകഴ്ത്തി രജനികാന്ത്, വിജയ് സേതുപതി, സിലംബരശൻ, ശിവകാർത്തികേയൻ സംവിധായകരായ ഷങ്കർ, മണിരത്നം തുടങ്ങിയവർ രംഗത്ത് എത്തിയിരുന്നു.

നേരത്തെ 'വാഴൈ' സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുമെന്ന് സംവിധായകൻ മാരി സെൽവരാജ് പ്രഖ്യാപിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us