'ഹൃദയപൂർവ്വം' മോഹൻലാൽ; എമ്പുരാന് ശേഷം ജോയിൻ ചെയ്യുന്നത് പൂനെയിൽ സത്യൻ അന്തിക്കാട് ചിത്രത്തിൽ

'ഹൃദയപൂർവ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

dot image

മലയാളി സിനിമാപ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ - സത്യൻ അന്തിക്കാട്. പുതിയ ചിത്രത്തിനായി ഈ കോംബോ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വളരെ ആവേശത്തോടെയാണ് മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും സ്വീകരിച്ചത്. 'ഹൃദയപൂർവ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂനെയില്‍ ആരംഭിക്കും. എമ്പുരാന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിൻ ചെയ്യും. തുടർന്നുള്ള ഷെഡ്യൂൾ കൊച്ചിയിലായിരിക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങുമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വം. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്.

അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'ഹൃദയപൂർവ്വം. നിലവിൽ എമ്പുരാന്റെ ഷൂട്ടിങിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. ചിത്രത്തിന്റെ ഗുജറാത്ത് ഷെഡ്യൂൾ ആണ് ഇപ്പോൾ നടക്കുന്നത്. മോശം കാലാവസ്ഥ മൂലമായിരുന്നു ഗുജറാത്ത് ഷെഡ്യൂൾ നീണ്ടുപോയത്. 2024 നവംബറോടെ സിനിമയുടെ മുഴുവൻ ചിത്രീകരണവും പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത് എന്നാണ് സൂചന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us