'അനിമലി'ലെ കഥാപാത്രം എനിക്ക് ചാലഞ്ചിങ് ആയിരുന്നു, സോയ ഒരേ സമയം ധൈര്യശാലിയും ഇന്നസെൻ്റുമാണ്; തൃപ്തി ദിമ്രി

അനിമലിലെ കഥാപാത്രം തനിക്കൊരു ചാലഞ്ച് ആയിരുന്നെന്നാണ് തൃപ്തി അഭിപ്രായപ്പെട്ടത്.

dot image

രൺബീർ കപൂർ ചിത്രം 'അനിമലി'ലൂടെ സിനിമ പ്രേമികളുടെ നാഷണൽ ക്രഷ് ആയി മാറിയ നടിയാണ് തൃപ്തി ദിമ്രി. ചിത്രത്തിലെ സോയ എന്ന കഥാപാത്രം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. ഒരു അഭിനേതാവെന്ന നിലയിൽ, നമ്മളെ പുഷ് ചെയ്യുന്ന കഥാപാത്രങ്ങൾ ഏറ്റെടുക്കേണ്ടത് പ്രധാനമാണ്. അനിമലിലെ സോയ ഒരേ സമയം ധൈര്യശാലിയും ഇന്നസെന്റുമാണ്, അത് തന്നെ എക്സൈറ്റഡാക്കി. അനിമലിലെ കഥാപാത്രം തനിക്കൊരു ചാലഞ്ച് ആയിരുന്നെന്നാണ് തൃപ്തി അഭിപ്രായപ്പെട്ടത്.

മനുഷ്യരെന്ന നിലയിൽ, നമുക്കെല്ലാവർക്കും വ്യത്യസ്ത ഷേഡുകൾ ഉണ്ട്. ഈ ഷേഡുകളെ എക്സ്പ്ലോർ ചെയ്യാൻ സിനിമകൾ നമ്മളെ സഹായിക്കുമെന്നും തൃപ്തി ദിമ്രി പറഞ്ഞു. ഇന്ത്യ ടുഡേ മുംബൈ കോൺക്ലേവിലാണ് തൃപ്തി മനസുതുറന്നത്‌.

'ഒരു കംഫോർട്ട് സോണിൽ തന്നെ ഒതുങ്ങി നിൽക്കാൻ എനിക്ക് താല്പര്യമില്ല. ബുൾബുളിലും ക്വാലയിലും എനിക്ക് ആ കംഫോർട്ട് ലഭിച്ചിരുന്നു. എന്നാൽ അനിമലിലെ കഥാപാത്രം എനിക്കൊരു ചാലഞ്ച് ആയിരുന്നു. ഒരു അഭിനേതാവെന്ന നിലയിൽ, നിങ്ങളെ പുഷ് ചെയ്യുന്ന കഥാപാത്രങ്ങൾ ഏറ്റെടുക്കേണ്ടത് പ്രധാനമാണ്. ഓരോ തവണയും എനിക്ക് ഒരു വേഷം ലഭിക്കുമ്പോൾ അത് ഭയപ്പെടുത്തുന്നതും വെല്ലുവിളി നിറഞ്ഞതുമായി ഞാൻ കാണുന്നു. സന്ദീപ് സാർ സോയയുടെ സ്വഭാവം വിശദീകരിച്ചപ്പോൾ അവൾ ഒരേ സമയം ധീരയും ഇന്നസെന്റുമാണ്. അത് എന്നെ എക്സൈറ്റഡാക്കി. മനുഷ്യരെന്ന നിലയിൽ, നമുക്കെല്ലാവർക്കും വ്യത്യസ്ത ഷേഡുകൾ ഉണ്ട്. ഈ ഷേഡുകളെ എക്സ്പ്ലോർ ചെയ്യാൻ സിനിമകൾ നമ്മളെ സഹായിക്കും. അഭിനേതാക്കൾ ഭാഗ്യവാന്മാരാണെന്ന് ഞാൻ കരുതുന്നു, കാരണം ഒരു ജീവിതകാലത്ത് വ്യത്യസ്തമായ നിരവധി അനുഭവങ്ങളിലൂടെ ജീവിക്കാൻ അവർക്ക് കഴിയും', തൃപ്തി ദിമ്രി തുറന്നു പറഞ്ഞത് ഇങ്ങനെ.

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമായിരുന്നു അനിമൽ. രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് തൃപ്തി ദിമ്രി അവതരിപ്പിച്ചത്. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും തൃപ്തിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നാലെ നാഷണൽ ക്രഷ് എന്നാണ് സോഷ്യൽ മീഡിയയിൽ തൃപ്തി അറിയപ്പെട്ടത്.

ആനന്ദ് തിവാരിയുടെ സംവിധാനത്തിൽ തൃപ്തി ദിമ്രി, വിക്കി കൗശല്‍ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാഡ് ന്യൂസാണ് തൃപ്തിയുടേതായി അവസാനം തിയറ്ററിൽ എത്തിയ ചിത്രം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us