ലുക്മാൻ - ബിനു പപ്പു ടീം വീണ്ടും; 'ബോംബെ പോസിറ്റീവ്' ഒരുങ്ങുന്നു, ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

ധ്യാൻ ശ്രീനിവാസനും അജു വർഗീസും നായകരായ 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ചിത്രത്തിൽ നായികയാവുന്നത്

dot image

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തല്ലുമാല എന്നീ ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ - ബിനു പപ്പു ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ബോംബെ പോസിറ്റീവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിട്ടു. താരങ്ങളായ ആസിഫ് അലി, മംമ്ത മോഹൻദാസ്, ഉണ്ണിമുകുന്ദൻ, സണ്ണിവെയ്ൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

എച്ച് ആൻഡ് യു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്

നവാഗതനായ ജീവനാണ്. ജഗദീഷ്, ജോയ് മാത്യു, നേഹ സക്‌സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസനും അജു വർഗീസും നായകരായ 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് 'ബോംബെ പോസ്റ്റീവി'ൽ നായികയാവുന്നത്. വി കെ പ്രദീപ് ആണ് ചിത്രത്തിന്റെ കാമറ. എഡിറ്റിങ് അരുൺ രാഘവ്.

രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ക്രിയേറ്റീവ് ഡയറക്ടർ- ജോഷി മേടയിൽ, മേക്കപ്പ്- രാജേഷ് നെന്മാറ, മാളു, വസ്ത്രാലങ്കാരം- സിമി ആൻ, ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ്- സൈഗൾ, ക്രീയേറ്റീവ് ഡിറക്ഷൻ ടീം- അജിത് കെ കെ, ഗോഡ്വിൻ, കാസ്റ്റിംഗ്- സുജിത് ഫീനിക്‌സ്, ആക്ഷൻ- ജോൺസൻ, സ്റ്റിൽസ്- അനുലാൽ, സിറാജ്, പോസ്റ്റർ ഡിസൈൻ- മിൽക്ക് വീഡ്. പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അരുൺ പൂക്കാടൻ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us