ഇനി തമിഴ് ബോക്സ് ഓഫീസ് ചിമ്പു ഭരിക്കും; അടുത്ത ചിത്രം 'ഓ മൈ കടവുളേ' സംവിധായകനൊപ്പമുള്ള എൻ്റർടെയ്നർ?

'ദി ഗോട്ട്', 'ബിഗിൽ', 'ലവ് ടുഡേ' തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച എജിഎസ് എന്റെർറ്റൈന്മെന്റ്സ് ആയിരിക്കും ചിത്രം നിർമിക്കുക.

dot image

തമിഴ്നാട്ടിൽ ഏറെ ആരാധകരുള്ള നടനാണ് ചിലമ്പരസൻ എന്ന എസ്ടിആർ. 'വിണ്ണൈത്താണ്ടി വരുവായ', 'മാനാട്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും ചിമ്പു സുപരിചിതനാണ്. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്ന ചിമ്പു ചെയ്ത ചിത്രങ്ങളൊക്കെ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. ഇതിൽ വെങ്കട്ട് പ്രഭു ഒരുക്കിയ 'മാനാട്' മികച്ച പ്രതികരണങ്ങളുമായി 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ചിമ്പുവിന്റെ അടുത്ത ചിത്രത്തിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

'ഓ മൈ കടവുളേ' എന്ന സൂപ്പർഹിറ്റ് റൊമാന്റിക് ചിത്രത്തിന് ശേഷം അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാകും ചിമ്പു അഭിനയിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇപ്പോൾ തുടക്ക ഘട്ടത്തിൽ ആണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും വാർത്തകളുണ്ട്. 'ദി ഗോട്ട്', 'ബിഗിൽ', 'ലവ് ടുഡേ' തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച എജിഎസ് എന്റെർറ്റൈന്മെന്റ്സ് ആയിരിക്കും ചിത്രം നിർമിക്കുക.

'ലവ് ടുഡേ' എന്ന ഹിറ്റ് സിനിമക്ക് ശേഷം പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ഡ്രാഗൺ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ അശ്വത് മാരിമുത്തു. ഒരു കോമഡി റൊമാന്റിക് ചിത്രമായി ഒരുങ്ങുന്ന 'ഡ്രാഗൺ' നിർമിക്കുന്നതും എജിഎസ് എൻ്റർടെയ്ൻമെൻ്റ്സ് ആണ്. അനുപമ പരമേശ്വരൻ, മിഷ്കിൻ, കെഎസ് രവികുമാർ, വിജെ സിദ്ധു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മണിരത്നം സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രമായ 'തഗ് ലൈഫ്' ആണ് ഇനി പുറത്തിറങ്ങാനുള്ള ചിമ്പു ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഷൂട്ടിങ് പാക്ക് അപ്പ് ആയതിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ മേക്കിങ് രംഗങ്ങള്‍ ഉള്‍പ്പടെയുള്ള വിഷ്വൽസാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിൽ ദുൽഖർ സൽമാൻ ചെയ്യാനിരുന്ന റോൾ ആണ് ചിമ്പു ചെയ്യുന്നതെന്നും വാർത്തകളുണ്ട്.

dot image
To advertise here,contact us
dot image