കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മെയ്യഴകൻ. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടന്ന് കൊണ്ടിരിക്കുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ മലയാള സിനിമകളോടുള്ള ആരാധന പങ്കിട്ടിരിക്കുകയാണ് നടന്മാരായ അരവിന്ദ് സ്വാമിയും കാർത്തിയും.
'കഴിഞ്ഞ കുറച്ചു വർഷങ്ങളായി തന്റെ പ്രിയപ്പെട്ട സിനിമ 'കുമ്പളങ്ങി നൈറ്റ്സ്' ആണ്. മഞ്ഞുമ്മൽ ബോയ്സിന് മുന്നേ തന്നെ സൗബിൻ ഷാഹിറിൻ്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ ചിത്രത്തിലെ പ്രകടനങ്ങൾ എല്ലാം തന്നെ വളരെയധികം പ്രിയപ്പെട്ടതാണ്. അരവിന്ദ് സ്വാമി പറഞ്ഞത് ഇങ്ങനെ. നടനായും സംവിധായകനായും തിളങ്ങിയിട്ടുള്ള ബഹുമുഖപ്രതിഭ കൂടിയാണ് സൗബിൻ ഷാഹിർ എന്ന് കൂടെയുണ്ടായിരുന്ന നടൻ കാർത്തി കൂട്ടിച്ചേർത്തു.
96 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സി പ്രേം കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മെയ്യഴകൻ. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മലയാളി കൂടിയായ ഗോവിന്ദ് വസന്തയാണ്. കാർത്തിക്കും അരവിന്ദ് സ്വാമിയ്ക്കും പുറമേ ശ്രീ ദിവ്യ, സ്വാതി, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, കരുണാകരൻ, ഇളവരശ് എന്നിവരും ചിത്രത്തിലുണ്ട്. ഛായാഗാഹ്രണം മഹീന്ദ്രിരൻ ജയരാജു ആണ്. ചിത്രത്തിന്റെ നിര്‍മാണം കാര്‍ത്തിയുടെ സഹോദരനും താരവുമായ സൂര്യയുടെ പ്രൊഡക്ഷൻ ഹൗസ് 2D എന്റർടൈൻമെന്റ്സാണ് നിർവഹിച്ചിരിക്കുന്നത്.