ബോക്സ് ഓഫീസിൽ ആദ്യ ദിനം റെക്കോർഡ് ടിക്കറ്റ് വിൽപ്പനയുമായി ജൂനിയർ എൻടിആർ ചിത്രം 'ദേവര'. ഇന്നലെ പുറത്തിറങ്ങിയ ചിത്രം ആറ് ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത്. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും കളക്ഷനെ അത് തെല്ലും ബാധിക്കുന്നില്ല. ഇന്നലെ പുറത്തിറങ്ങിയ കാർത്തി - അരവിന്ദ് സാമി ചിത്രം 'മെയ്യഴകൻ' എൺപത്തിരണ്ടായിരം ടിക്കറ്റ് ആണ് വിറ്റിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.
#BMS Ticket Sales on September 27th:#Devara - 601K (Day 1)#Meiyazhagan - 82K (Day 1)#LubberPandhu - 46K (Day 8)#GOAT - 14K (Day 23)
— Ramesh Bala (@rameshlaus) September 28, 2024
'96' എന്ന സിനിമക്ക് ശേഷം പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മെയ്യഴകൻ'. പ്രേംകുമാറിൻ്റെ തിരക്കഥയ്ക്കും കാർത്തി, അരവിന്ദ് സാമി എന്നിവരുടെ പ്രകടനകൾക്കും കൈയ്യടി ലഭിക്കുന്നുണ്ട്. നാഷണൽ അവാർഡിന് അർഹമായ പ്രകടനമാണ് കാർത്തി ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം, റിലീസ് ചെയ്ത് ഇരുപത്തിമൂന്ന് ദിവസം കഴിയുമ്പോഴും ബോക്സ് ഓഫീസിൽ മുന്നിട്ട് നിൽക്കുകയാണ് വിജയ് ചിത്രം 'ദി ഗോട്ട്'. പതിനാലായിരം ടിക്കറ്റുകളാണ് ഇരുപത്തിമൂന്നാം ദിവസമായ ഇന്നലെ വിറ്റത്. ചിത്രം ഇതുവരെ 400 കോടിക്ക് മുകളിലാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന് എന്നാൽ കേരളത്തിൽ ചലമുണ്ടാക്കാൻ സാധിച്ചില്ല.
ഹരീഷ് കല്യാൺ, അട്ടകത്തി ദിനേശ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ തമിഴ് ചിത്രം 'ലബ്ബർ പന്ത്' മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുന്നുണ്ട്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരു സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രം റിലീസ് ചെയ്ത് എട്ടാം ദിവസം നാല്പത്തിയാറായിരം ടിക്കറ്റുകൾ വിറ്റഴിച്ചു. സ്വാസിക, സഞ്ജന, ബാല ശരവണൻ, കാളി വെങ്കട്ട് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.