ഫാസിൽ സാറിന്റെ സിനിമകൾ ഒരുപാട് ഇഷ്ടമാണ്, ആവർത്തിച്ച് കാണാറുണ്ട്; കാർത്തി

മലയാളത്തിൽ ഒരുപാട് നല്ല സിനിമകൾ വരുന്നുണ്ട്. നിങ്ങൾ എന്നാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്ന് പറഞ്ഞ് തമിഴ് പ്രേക്ഷകർ ഞങ്ങളെ കളിയാക്കാറുണ്ട്.

dot image

മലയാളത്തിൽ ഫാസിൽ സംവിധാനം ചെയ്ത സിനിമകൾ ഒരുപാട് ഇഷ്ട്ടമാണെന്ന് നടൻ കാർത്തി. അദ്ദേഹത്തിന്റെ സിനിമകൾ ആവർത്തിച്ച് കണ്ടു കൊണ്ടേയിരിക്കും. ഹ്യൂമർ, ബുദ്ധി, വൈകാരികത അങ്ങനെ എല്ലാം ചേർന്നതാകും ഫാസിൽ സാറിന്റെ സിനിമകളിലെ കഥാപാത്രങ്ങൾ. അതുപോലെയുള്ള ഒരു അനുഭവമായിരുന്നു മെയ്യഴകന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോഴെന്നും ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ കാർത്തി പറഞ്ഞു.

'മലയാളത്തിൽ ഒരുപാട് നല്ല സിനിമകൾ വരുന്നുണ്ട്. നിങ്ങൾ എന്നാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്ന് പറഞ്ഞ് തമിഴ് പ്രേക്ഷകർ ഞങ്ങളെ കളിയാക്കാറുണ്ട്. അങ്ങനെ ഒരു സിനിമയുമായിട്ടാണ് ഇപ്പോൾ ഞങ്ങൾ വരുന്നത്. മെയ്യഴകൻ സിനിമയിൽ വ്യക്തി ബന്ധങ്ങളെക്കുറിച്ചാണ് പറയുന്നത്', കാർത്തി അഭിപ്രായപ്പെട്ടത് ഇങ്ങനെ.

'96' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം പ്രേംകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മെയ്യഴകൻ'. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ഈ വർഷം തമിഴിൽ നിന്ന് പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച സിനിമയാണ് മെയ്യഴകൻ എന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങൾ. പ്രേംകുമാറിൻ്റെ തിരക്കഥയ്ക്കും കാർത്തി, അരവിന്ദ് സാമി എന്നിവരുടെ പ്രകടനകൾക്കും കൈയ്യടി ലഭിക്കുന്നുണ്ട്.

ജ്യോതികയുടെയും സൂര്യയുടെയും നിർമ്മാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സാണ് ചിത്രം നിർമിക്കുന്നത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'96'ന് ശേഷം, സംവിധായകൻ പ്രേം കുമാറും സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും 'മെയ്യഴക'നുണ്ട്. മഹേന്ദ്രൻ രാജു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിനായി ആർ. ഗോവിന്ദരാജാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. കാർത്തിയുടെ 27-ാം ചിത്രമാണ് 'മെയ്യഴകൻ'.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us